Malayalam lyrics

പ്രിയനേ വരൂ ...

പ്രിയനേ വരൂ 

കൈകൾ കൈകളിൽ കോർത്തിടാം

ചന്ദനച്ചാർത്തിലലഞ്ഞ മന്ദാലില 

ആനന്ദനൃത്തം തുടങ്ങീടുന്ന വേളയിൽ

ദൂരെ പുളഞ്ഞൊഴുകീടുമീ ചോളയിൽ

മാൻപേട നീർകുടിച്ചോടുമീ വേളയിൽ

( പ്രിയനേ വരൂ ...)

മൽ‌പ്രേമനായകനേകുവാൻ ഞാനൊരു

സുന്ദരമാല്യം ചമക്കുന്ന വേളയിൽ

ഞാനറിയാതെന്റെ ഹൃത്തിലൂടെ

നിരഞ്ഞോമൽ കരങ്ങളെൻ കണ്ണിണ മൂടവേ

എത്തിഞാൻ നോക്കിയായ്

കണ്ടില്ല ആരെരെയും 

ഒരത്തലായ് വീർപ്പിട്ടു നിന്നു ഞാൻ

( പ്രിയനേ വരൂ ...)  

വെൺപകലെന്റെ വെണ്മയിൽ നിന്നുടൻ

പുഞ്ചിരിയുമായ് എത്തിടും ദേവനേ (2)

ആരു പുഞ്ചരി തൻ പാലാഴി തീർക്കുവാൻ

അല്പകാലം നീ കാത്തുവെൻ വല്ലഭാ..

 ( പ്രിയനേ വരൂ ...)

Song information

Singer: ജ്യോത്സ്ന രാധാകൃഷ്ണൻ

Film/album: ഒരു വാതിൽക്കോട്ട

Explore this song