Malayalam lyrics

നവയുഗ യവനിക ഞൊറികൾ വിടർത്തി

പ്രകാശ തിലകം ചാർത്തി

മനുഷ്യ ജീവിത കഥാനുഗായികളിതിലെ

വരുമോ വീണ്ടും വീണ്ടും

(നവയുഗ യവനിക ഞൊറികൾ)

യവന പുരാണ കഥകൾ വിടർന്നൊരു 

സ്വരവർണ്ണാക്ഷര മാലകളെ

സ്വരവർണ്ണാക്ഷര മാലകളെ

വ്യാസനും ഹോമറും പാടി ഉണർത്തിയ

മൂല്ല്യ വിഷാദ വിഹംഗങ്ങളെ

മൂല്ല്യ വിഷാദ വിഹംഗങ്ങളെ

വരുമോ ഇതിലെ വരുമോ

ഇത്തിരി സ്വപ്നവും കണ്ണുനീരും

ഇണചേർന്ന ഗാഥകൾ ആലപിക്കാൻ

ആലപിക്കാൻ

(നവയുഗ യവനിക ഞൊറികൾ വിടർത്തി )

മരുഭൂമികളായി ഹൃദയം മാറിയ

മൃഗ ചോദനയുടെ നാളുകളിൽ

മൃഗ ചോദനയുടെ നാളുകളിൽ 

അപരന് നിത്യം നരകം പണിയും

തിമിരാന്ധതയുടെ നാടുകളിൽ

തിമിരാന്ധതയുടെ നാടുകളിൽ

വരുമോ പാടാൻ വരുമോ

ഇത്തിരി സ്വപ്നവും കണ്ണുനീരും

ഇണചേർന്ന ഗാഥകൾ ആലപിക്കാൻ

ആലപിക്കാൻ

(നവയുഗ യവനിക ഞൊറികൾ വിടർത്തി )

Song information

Music: ബിജിബാൽ

Lyricist: റഫീക്ക് അഹമ്മദ്

Singer: ഗണേശ് സുന്ദരം

Film/album: ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്

Additional song details

Singer: ജി ശ്രീറാം

Explore this song