Malayalam lyrics

നനയും നിന്‍ മിഴിയോരം

വിടരും പുഞ്ചിരി നാളം

എനിക്കായ് തരും തരും കാവ്യ വര്‍ണ്ണ ജാലം

എനിക്കായ് തരും തരും കാവ്യ വര്‍ണ്ണ ജാലം

രാഗ മധുരമയമായ് - നവ

ഭാവ സുഖദ ലയമായ്

രാഗ മധുരമയമായ് - നവ

ഭാവ സുഖദ ലയമായ് (നനയും )

ആരെത്തേടി വന്നു തെന്നല്‍ അല്ലിയാമ്പലറിയാതെ

ഏതു നവ മാലികതന്‍ പുണരലില്‍ വീണുറങ്ങി

ആരെത്തേടി വന്നു തെന്നല്‍ അല്ലിയാമ്പലറിയാതെ

ഏതു നവ മാലികതന്‍ പുണരലില്‍ വീണുറങ്ങി

ഒഴുകുമീ സുഖദ ലളിത ഭാവനയില്‍

ഹൃദയ വാഹിനിയും അലിയുകയായ്

ഈ വിശ്വ ചൈതന്യം

ഈ ഭൂമി തന്‍ ഗന്ധം

പ്രണയത്തിന്‍ ആധാര ശ്രുതിയല്ലയോ

പ്രകൃതിക്ക് വേറെന്തു വരം നല്‍കുവാന്‍ ...(നനയും)

Song video

Watch on YouTube

Song information

Music: എം കെ അർജ്ജുനൻ

Lyricist: ശ്രീകുമാരൻ തമ്പി

Singer: പി ജയചന്ദ്രൻസുജാത മോഹൻ

Raaga: ശുദ്ധധന്യാസി

Film/album: നായിക

Explore this song