Malayalam lyrics
നിലാവു പോലൊരമ്മ കിനാവു കാണുമമ്മ സ്വന്തമെന്നോതാൻ കഴിയാത്ത ബന്ധുര ബന്ധനത്തിൽ കേഴുമമ്മ (നിലാവു പോലൊരമ്മ...) കാണാമറയത്ത് പോയൊരു കുഞ്ഞിനെ കാത്തു കുഴയുന്നോരമ്മ കാണാമറയത്ത് പോയൊരു കുഞ്ഞിനെ കാത്തു കുഴയുന്നോരമ്മ ആറ്റിൻ കരയിലും ഹരിതാഭ തന്നിലും ആ മുഖം തേടുന്നൊരമ്മ എവിടെക്കൊഴിഞ്ഞു നിൻ കാലടിപ്പാടുകൾ എവിടെയാ കുളിർ മൊഴികൾ (നിലാവു പോലൊരമ്മ...) കാറ്റിൽ ഇലയനങ്ങുമ്പോഴുമവളുടെ കാലടി ശബ്ദമെന്നോർത്തു കാറ്റിൽ ഇലയനങ്ങുമ്പോഴുമവളുടെ കാലടി ശബ്ദമെന്നോർത്തു ഉണ്ണാതുറങ്ങാതെ പൊന്നോമനയുടെ മന്ദസ്മിതം മാത്രമോർത്തു എവിടെയൊളിച്ചു നിൻ നിർമ്മലർ പുഞ്ചിരി എവിടെ നിൻ കളിയൊച്ചകൾ (നിലാവു പോലൊരമ്മ...)
Song video
Song information
Music: എം കെ അർജ്ജുനൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ എസ് ചിത്ര
Raaga: ദേശ്
Film/album: നായിക
Explore this song
- Singer: കെ എസ് ചിത്ര
- Film / album: നായിക
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി