Malayalam lyrics
പഴയൊരു രജനി തന്‍ കഥയോര്‍ക്കുന്നു പാടിയ പാട്ടിന്‍ ശ്രുതിയോര്‍ക്കുന്നു (2) അവളെന്‍ മടിയില്‍ കിടന്നിരുന്നു അടിമുടി തരിച്ചൊരു മണിവീണ പോലെ അവളെന്‍ മടിയില്‍ കിടന്നിരുന്നു (പഴയൊരു) പതിനാലാം ചന്ദ്രികയായിരുന്നു പ്രാസാദം പനിനീരില്‍ കുളിച്ചിരുന്നു.. ആ ... ആ ...(2) കളഭത്തിന്‍ മണമുള്ള കാറ്റ് വന്നു കണ്മണി തന്‍ മാറില്‍ മദം പകര്‍ന്നു ശരിയും തെറ്റും ഞാന്‍ മറന്നു (പഴയൊരു ) പൂങ്കാവില്‍ നിറമാലയായിരുന്നു ഇരവാകെ കളിത്താളം ഒഴുകിവന്നു (2) പലപല കരമുദ്രയോര്‍മ്മവന്നു പരിഭവിച്ചോമനയൊതുങ്ങി നിന്നു ശരിയും തെറ്റും ഞാനറിഞ്ഞു (പഴയൊരു )
Song video
Song information
Music: എം കെ അർജ്ജുനൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Raaga: ചെഞ്ചുരുട്ടി
Film/album: നായിക
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: നായിക
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി