Malayalam lyrics
ധാ നി ധ പ ഗ സ നി ധ ലാ ല ലാ ലാ ല ലാ ധനിസ ധനിസ സാസാ ധനിസ ധനിസ സാസാ നാട്ടുവഴിയോരത്തെ.. പൂമരച്ചില്ലയിൽ പോക്കുവെയിൽ വീഴുമ്പോൾ.. കാത്തുനിന്നാരെ നീ തരളമൊരു കാറ്റിന്റെ പാട്ടിലെ തേന്മൊഴി ചാറ്റമഴ തീർന്നാലും തോരാ നീർമണി ഇനിയാരും...കാണാതെ...പദതാളം കേൾക്കാതെ തിരുവാതിരക്കുളിരിന്നലകളായ് കൂടെ നീ പോരുമോ (നാട്ടുവഴിയോരത്തെ.. പൂമരച്ചില്ലയിൽ) അരയാലിലാരോ മറഞ്ഞിരുന്നു പൊൻവേണുവൂതുന്ന പുലർവേളയിൽ നിറമാല ചാർത്തുന്ന കാവിലേതോ നറുചന്ദനത്തിന്റെ ഗന്ധമായ് നീ അകലേ...ഒഴുകീ...ഓളങ്ങൾ നിൻ നേർക്കു മൂകം ആലോലം...ആലോലാം ഒരു രാവിൽ മായാതെ...ഒരു നാളും തോരാതെ ഒരു ഞാറ്റുവേലതൻ കുടവുമായ് കൂടെ നീ പോരുമോ... (നാട്ടുവഴിയോരത്തെ.. പൂമരച്ചില്ലയിൽ) വരിനെല്ലു തേടും വയൽക്കിളികൾ ചിറകാർന്നു പാറിപ്പറന്നു പോകെ ചെറുകൂട്ടിലാരോ കിനാവുകാണും വഴിനീളെ പൂക്കൾ നിരന്നു നിൽക്കും ഒരുനാൾ...അണിയാൻ... ഈറൻ മുടിച്ചാർത്തിലാകെ പടരാനായ്...വിതറാനായ്.. ഇനിയാരും കാണാതെ പദതാളം കേൾക്കാതെ തിരുവാതിരക്കുളിരിന്നലകളായ് കൂടെ നീ പോരുമോ (നാട്ടുവഴിയോരത്തെ.. പൂമരച്ചില്ലയിൽ)
Song video
Song information
Music: ബെന്നറ്റ് - വീത്‌രാഗ്
Lyricist: റഫീക്ക് അഹമ്മദ്
Singer: കെ എസ് ചിത്ര
Raaga: ജനസമ്മോദിനി
Film/album: ഗദ്ദാമ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഗദ്ദാമ
- Composer: ബെന്നറ്റ് - വീത്‌രാഗ്
- Lyricist: റഫീക്ക് അഹമ്മദ്