Malayalam lyrics

ചിറകുവീശീ അകലുമേതോ പറവപോലെ പകലൊളി മായുകയായ്
വിജനതേ ഇനിയുമെന്നിൽ വയലിൻ സിരകൾ ഉണരുമോ വെറുതെ

ഓർമ്മകൾ മറവികൾ ജാലകവിരികളിൽ നിഴലായ് ഇളകുന്നു
മൗനമുടഞ്ഞൊരു മൺപാവകൾ പോലരികിൽ ഉറങ്ങുന്നു
എവിടെയോ ഇലകൾതോറും ശിശിരരാവിൻ മിഴിനീരടരുന്നു
ഏകാകിതയുടെ ആഴമുറഞ്ഞൊരു കടലിൻ വിരിമാറിൽ
സ്വപ്നത്തിന്റെ മുകിൽ ചിറകുള്ളൊരു കപ്പലണഞ്ഞെങ്കിൽ
വിവശമീ ഇരുളിലൂറും ഹിമകണങ്ങൾ പകലിൽ മാഞ്ഞിടുമോ

ചിറകുവീശീ അകലുമേതോ പറവപോലെ പകലൊളി മായുകയായ്
വിജനതേ ഇനിയുമെന്നിൽ വയലിൻ സിരകൾ ഉണരുമോ വെറുതെ
വെറുതെ………….

Song information

Music: ബിജിബാൽ

Lyricist: റഫീക്ക് അഹമ്മദ്

Singer: ടി ആർ സൗമ്യ

Film/album: വയലിൻ

Explore this song