Malayalam lyrics

ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ വളകൾ കൊഞ്ചി വിളിക്കണ മൊഞ്ചിൽ

പൊയ്യാപ്ല പയ്യനു ഖൽബോ ചുട്ടുപഴുക്കണ പൊന്നേ

ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ വളകൾ കൊഞ്ചി വിളിക്കണ മൊഞ്ചിൽ

പൊയ്യാപ്ല പയ്യനു ഖൽബോ ചുട്ടുപഴുക്കണ പൊന്നേ

മധുരമേ ശുഭയാത്രയിൽ മനസ്സുകൾ ഇണയാകുന്നു

മറവിതൻ മുറി തന്നിലായ് കളയമായ് തല ചായ്ക്കുന്നു

വേർപ്പിരിഞ്ഞുവോ മിഴിയെഴുതിയ ജാലകങ്ങളിൽ കുരുവികളുടെ

ഹൃദയവും ഹൃദയവും തമ്മിൽ

വിരിയും കിനാവുകളോടേ വിരഹം കുളിരെഴുതിയിനിയരികേ

വിരഹം തലോടിയ പോലെ മിഴികൾ വിടയരുളിയിരുവഴിയേ

ഓരൊ നേരവും തളിരോടി ഓർമ്മകൾ തിരയുന്നു നിന്നെ ഇതാ വീണ്ടും

മധുരമേ ശുഭയാത്രയിൽ മനസ്സുകൾ ഇണയാകുന്നു

മറവിതൻ മുറി തന്നിലായ് കളയമായ് തല ചായ്ക്കുന്നു

കൊഴിയാൻ വിരിഞ്ഞൊരു മോഹം തളരും ദലമണിയുമൊരു കുസുമം

അകലേ വിരുന്നിനു പോകും തനിയേ ചിറകണിയുമൊരു ശലഭം

പെയ്യാമേഘമേ നനവുള്ളിൽ തിങ്ങവേ തഴുകാതെ കാറ്റിൻ വിരൽ ദൂരേ

മധുരമേ ശുഭയാത്രയിൽ മനസ്സുകൾ ഇണയാകുന്നു

മറവിതൻ മുറി തന്നിലായ് കളയമായ് തല ചായ്ക്കുന്നു

വേർപ്പിരിഞ്ഞുവോ മിഴിയെഴുതിയ ജാലകങ്ങളിൽ

കുരുവികളുടെ ഹൃദയവും ഹൃദയവും തമ്മിൽ

ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ വളകൾ കൊഞ്ചി വിളിക്കണ മൊഞ്ചിൽ

പൊയ്യാപ്ല പയ്യനു ഖൽബോ ചുട്ടുപഴുക്കണ പൊന്നേ

ദഫ്മുട്ട് മുഴങ്ങുന്ന നെഞ്ചിൽ വളകൾ കൊഞ്ചി വിളിക്കണ മൊഞ്ചിൽ

പൊയ്യാപ്ല പയ്യനു ഖൽബോ ചുട്ടുപഴുക്കണ പൊന്നേ

Song video

Watch on YouTube

Song information

Music: ബിജിബാൽ

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: രവിശങ്കർ ശ്വേത മോഹൻ

Film/album: ഇന്നാണ് ആ കല്യാണം

Explore this song