Malayalam lyrics

നേരിനു വേരുള്ള നരനേ നീ

ആ നല്ല പേരിൽ നരിയോ നീ

ഈശ്വരൻ നൽകുന്ന വരമാകെ

നാശം വരാനോ വിളമ്പിയില്ലേ

ഞാനെന്ന ഞാനെന്ന ഭാവങ്ങളോടെ

നീ അശ്വമേധങ്ങളാടുകയല്ലേ

നന്മയൊന്നില്ലാതെ മൃഗമനസ്സോടെ നീ

വേട്ട തുടങ്ങാൻ ഇറങ്ങിയില്ലേ

ഇരയുടെ പുതിയൊരു വിനയുടെ-

കഥയിലെ നീചനായകൻ നീയേ

പകയുടെ കൊലയുടെ അഴിമതി-

വഴിയിലെ ധീര ചേകവൻ നീയേ (2)

കതിരൊളിയേറും കനകമതെല്ലാം

നിന്റെ കൈപ്പിടിയിലാകാൻ

മടയുടെ ഉള്ളിൽ മുരളുകയല്ലോ

സിംഹമാനെന്ന പോലെ (2)

തിരുപദമണയുമൊരശരണമനുജനു

മുറിവുകളനവധി അരുളുക സുരമുഖനേ....

നരിയുടെ നരമുഖനേ... ചതിയുടെ ചരിതമേ.. ആ...ആ

(ഇരയുടെ........... ചേകവൻ നീയേ) 2

കിലുകിലെ കൊഞ്ചും കളമൊഴിമാരോ

നിന്റെ സുന്ദരികളാകാൻ

പണമെറിയുന്നു അതിലറിയാതെ

നിന്റെ കാമോത്സവങ്ങൾ (2)

കനവുകളെറിയണ മിഴിമുനയരികിലെ

അഴകിനെ അടിമുടി കവരു മതവചരനേ

ധനയുടെ സിരയിലെ അഴകിയ പുളിനമേ

(ഇരയുടെ............. ചേകവൻ നീയേ) 2

Song video

Watch on YouTube

Song information

Music: സയൻ അൻവർ

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: ബെന്നി ദയാൽ

Film/album: മനുഷ്യമൃഗം

Explore this song