Malayalam lyrics

പുന്നാഗക്കൊമ്പത്ത് തെന്നൽ തങ്ങും തുഞ്ചത്ത് ചങ്ങാലിപ്രാവിനു കൂട്....
പൊന്നോണം വന്നപ്പോൾ നീന്തിക്കൊഞ്ചും ചുണ്ടത്ത് പുന്നെല്ലിൻ പാഴ്ക്കഥച്ചേല്
നെഞ്ചിൽ പിടയുന്നുവോ ഉള്ളിൽ കുറുകുന്നുവോ
ചുണ്ടിൽ പടരുന്നുവോ കണ്ണിൽ കിനിയുന്നുവോ
ഇളനീരു പോലുള്ള നോവ് (പുന്നാഗ)

നെല്ലോലത്തുമ്പത്ത് മിന്നുന്ന തുള്ളിയ്ക്ക് പൊന്നാട ചാർത്തിയതാരോ
വെൺ മേഘമാലകൾ തിങ്ങുന്ന മാനത്ത് നീന്താൻ വിളിക്കുന്നതാരോ
പൊയ്പ്പോയ നാളേറേ ഏറേയാണോർമകൾ (2)
വിതച്ചതും കൊതിച്ചതും വിളഞ്ഞുവല്ലോ  (പുന്നാഗ)

മഞ്ഞേറ്റു നിൽക്കാതെ വെയിലേറ്റു വാടാതെ വന്നാലുമീക്കിളിക്കൂട്ടിൽ
മിന്നാമിനുങ്ങിന്റെ പൊൻനാളമായൊരു കുഞ്ഞിച്ചിരാതുണ്ട് കൂട്ടിൽ
എന്നേയ്ക്കുമായ് വാഴുവാൻ കൂടണേ നമ്മൾ (2)
മിടിപ്പുകൾ പരസ്പരം മെടഞ്ഞതല്ലേ (പുന്നാഗ)

Song information

Music: നടേഷ് ശങ്കർ

Lyricist: റഫീക്ക് അഹമ്മദ്

Singer: സുജാത മോഹൻ

Film/album: ഭക്തജനങ്ങളുടെ ശ്രദ്ധക്ക്

Additional song details

Singer: പി ജയചന്ദ്രൻസുജാത മോഹൻ

Explore this song