Malayalam lyrics
നീർപളുങ്കുമിഴി ചിമ്മി മഴതോർന്നനേരമിലമേലെ വിരൽ കോർത്തു നിന്നു വഴിയോരം നനയാതെ നമ്മളിവിടെ രാവിലാരുമറിയാതെ ചിറകാർന്നു വന്ന് നിനവല്ലെ നോവുമാത്മദലമൊന്നിൽ കുറിമാനമാവുമോ പടരുമതിഗൂഡനനവാലെ മദഗന്ധമാർന്നു ഭൂമി ഇളകിലതിലാടിയുറനായ് ഇഴയുന്നിതെന്റെ സിരകൾ നീർപളുങ്കുമിഴി ചിമ്മി മഴതോർന്നനേരമിലമേലെ വിരൽ കോർത്തു നിന്നു വഴിയോരം നനയാതെ നമ്മളിവിടെ പാതിരാവിതരുളുമീ മഴയുടെ മൃദുപത താളം ദീരെയാ തടശലയിൽ വന്നിടറിയ കടലലയായ് പിൻനിലാവിനലയുമായ് പിണയുമൊരനുപമ രാവിൽ ഓരിതൾ തിരിയുമായിനി പ്രിയതാരമേ പോരുമോ ഞൊടിയിലതിലോലമുറവായി ഒരു ശ്വേതബിന്ദു നിന്നിൽ വിരലുമറിയാതെയിഴപാകി ഒരു ജീവതാളമുയിരിൽ നീർപളുങ്കുമിഴി ചിമ്മി മഴതോർന്നനേരമിലമേലെ വിരൽ കോർത്തു നിന്നു വഴിയോരം നനയാതെ നമ്മളിവിടെ ശാഖിയിൽ പടരുമീ ലതയുടെ നവമൊരു മൗനം മൂടുമാതളിരിലകൾ വന്നഴകിതു പൊതിയുകയായ് നിൻ നിഴൽ തണലിൽ ഞാൻ നിറയുമൊരുടലളവാകാം വേറിടാതെയനുയാത്രയായ് പലജന്മവും പോരുമോ സരസ്സിലൊരഘാതലയമായി കുളിരോളമൊന്നുണർന്നു ഇരുഹൃദയമേകഗതിയായി അതിലിന്നു മന്ദമൊഴുകി നീർപളുങ്കുമിഴി ചിമ്മി മഴതോർന്നനേരമിലമേലെ വിരൽ കോർത്തു നിന്നു വഴിയോരം നനയാതെ നമ്മളിവിടെ
Song video
Song information
Music: മണികാന്ത് കദ്രി
Lyricist: റഫീക്ക് അഹമ്മദ്
Singer: വിനീത് ശ്രീനിവാസൻശ്വേത മോഹൻ
Film/album: ഓറഞ്ച്
Explore this song
- Singer: വിനീത് ശ്രീനിവാസൻശ്വേത മോഹൻ
- Film / album: ഓറഞ്ച്
- Composer: മണികാന്ത് കദ്രി
- Lyricist: റഫീക്ക് അഹമ്മദ്