Malayalam lyrics
നീർത്തുള്ളികൾ തോരാതെ നീലപ്പീലിക്കണ്ണോരം നാം കണ്ടൊരാ സ്വപ്‌നങ്ങൾ വീണ്ടും വീണ്ടും തെളിയുന്നു ഒരു നിലാവ് പോലെ നീ അകലെ മാഞ്ഞു പോയാലും നിഴലായി ഞാൻ വഴിയോരത്തിനിയും കാതോർക്കും തിരികെ നീ വരുവോളം കനലായി ഞാൻ നീറും നീർത്തുള്ളികൾ തോരാതെ നീലപ്പീലിക്കന്നൊരം നാം കണ്ടൊരാ സ്വപ്‌നങ്ങൾ വീണ്ടും വീണ്ടും തെളിയുന്നു ഓർമ്മയിൽ സുഗന്ധമായി പൊയ്പ്പോയ നാളുകൾ മൂകമായി വീണ്ടുമെന്തേ ഓടിയെത്തുന്നു മേടം പോയി കണിക്കൊന്ന പോലെ വെയിലാളി ചില്ലയിൽ ഇനി നിന്നിൽ നിന്നും എന്നിൽ വന്നു ചേരുമോ രാഗ സൗരഭങ്ങളോടെ കിനാവിൻ പോന്നോടം കിനാവിൻ പോന്നോടം (നീർത്തുള്ളികൾ ) ആ ആ ആ ആ ആയിരം യുഗങ്ങളായി തേടി അലഞ്ഞു ഞാൻ പ്രാണലിൽ ചായുമേതോ പൂനിലാവിനെ (2 ) ആരും കാണാതുള്ളിനുള്ളിൽ നിന്നെ പവിഴംപോൽ കാത്തു ഞാൻ ഇനി എന്നാണെന്നിൽ തങ്കക്കൊലുസോടെ നീ പദതാള ലോലയായി വിളങ്ങും പൂക്കാലം വിളങ്ങും പൂക്കാലം (നീർത്തുള്ളികൾ )
Song information
Music: ബേണി-ഇഗ്നേഷ്യസ്
Lyricist: റഫീക്ക് അഹമ്മദ്
Singer: തുളസി യതീന്ദ്രൻതാൻസൻ ബേർണി
Raaga: കീരവാണി
Film/album: ശൃംഗാരവേലൻ
Explore this song
- Singer: തുളസി യതീന്ദ്രൻതാൻസൻ ബേർണി
- Film / album: ശൃംഗാരവേലൻ
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: റഫീക്ക് അഹമ്മദ്