Malayalam lyrics
നിൻ കള്ള നാണം കാണുമ്പൊളെന്നിൽ നിറയുന്നു മായാ സുഖം (2) നിൻ കള്ള നോട്ടം കാണുമ്പൊളെന്നിൽ ഉതിരുന്നതേതോ സുഖം(2) കിനാവിൽ നിലാവിൽ ഇളം കാറ്റു പോലെ നീ വന്നു തഴുകുന്നുവോ ഒളിഞ്ഞും തെളിഞ്ഞും ഒളികണ്ണെറിഞ്ഞും നീ വന്നു പൊതിയുന്നുവോ.. ( നിൻ കള്ള നാണം...) പുഴപോലെയൊഴുകി പുളകങ്ങളേകി പുതു മഴ രാവിന്റെ ചൂടറിഞ്ഞു പുലർ മഞ്ഞു പോലെ എന്നെ പുണർന്നു ഒടുവിൽ നിൻ നിർവൃതി ഞാനറിഞ്ഞു എ ന്നെ ന്നും എൻ മെയ്യിൻ കാണാപ്പുറങ്ങൾ കൊതിയോടെ മെല്ലെ നീ തൊട്ടുണർത്തി ഇളം ചുണ്ടിനാലെൻ മുളം തണ്ടിലാകെ നറു മണം നീ പടർത്തി.. ( നിൻ കള്ള നാണം...) ആലില കണ്ണിൽ വിരിയുന്ന മോഹം അനുരാഗമാണെന്നു ഞാനറിഞ്ഞു ആദ്യമായെന്നെ നീ തൊട്ട നേരം ആനന്ദമെന്തെന്നു ഞാറിഞ്ഞു ആരും കൊതിക്കുന്നൊരാമ്പലെ നിന്നെ ആലോലമാട്ടി ഞാനോമനിച്ചു.. ആ വിരൽ കൊണ്ടെന്റെ പൂമേനിയിൽ നീ നഖ ചിത്രമെഴുതി വച്ചു. . ( നിൻ കള്ള നാണം...)
Song information
Music: ദേവി ശ്രീപ്രസാദ്
Lyricist: രാജീവ് ആലുങ്കൽ
Singer: ദേവാനന്ദ്ജ്യോത്സ്ന രാധാകൃഷ്ണൻ
Film/album: തുളസി
Explore this song
- Singer: ദേവാനന്ദ്ജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: തുളസി
- Composer: ദേവി ശ്രീപ്രസാദ്
- Lyricist: രാജീവ് ആലുങ്കൽ