Malayalam lyrics

അറിയാതെ ഇഷ്ടമായി
അന്നുമുതലൊരു സ്നേഹ ചിത്രമായി
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എന്റെ എല്ലാമായി..

അതിലേറെ ഇഷ്ടമായി..
എന്തു പറയണമെന്ന ചിന്തയായി
പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
എന്റെ മാത്രം നീ

ഈ മൗനം മറയാക്കി
ചെറു കൂട്ടിൽ നമ്മളിരുന്നു
ഒരു വാക്കും മറുവാക്കും
പറയാതെ കണ്ണു നിറഞ്ഞു
ചെറു മാന്തളിർ നുള്ളിയ കാലം
ഇന്നോർമ്മയിലുണരും നേരം
വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു
നീ തേങ്ങുകയായി കാതിൽ

അറിയാതെ ഇഷ്ടമായി
അന്നുമുതലൊരു സ്നേഹ ചിത്രമായി
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എന്റെ എല്ലാമായി..

ആരും അറിഞ്ഞിടാതെ നിനക്കായി മാത്രമെന്റെ
പ്രാണൻ പകുത്ത് നൽകി ഉറങ്ങാതിരുന്ന രാവിൽ
നാട്ടുമുല്ല ചോട്ടിൽ ഞാനും കൂട്ടിരുന്നതോർമ്മയില്ലേ
പ്രണയം മനസ്സിൽ എന്നാളും തീരാത്ത സല്ലാപമായി

അറിയാതെ ഇഷ്ടമായി
അന്നുമുതലൊരു സ്നേഹ ചിത്രമായി
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എന്റെ എല്ലാമായി...

അതിലേറെ ഇഷ്ടമായി
എന്തു പറയണമെന്ന ചിന്തയായി
പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
എന്റെ മാത്രം നീ...

ഈ മൗനം മറയാക്കി
ചെറു കൂട്ടിൽ നമ്മളിരുന്നു
ഒരു വാക്കും മറുവാക്കും
പറയാതെ കണ്ണു നിറഞ്ഞു
ചെറു മാന്തളിർ നുള്ളിയ കാലം
ഇന്നോർമ്മയിലുണരും നേരം
വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു
നീ തേങ്ങുകയായി കാതിൽ

അറിയാതെ ഇഷ്ടമായി
അന്നുമുതലൊരു സ്നേഹ ചിത്രമായി
മെല്ലെ അരികിൽ ഒതുങ്ങി നിന്നു നീ
എന്റെ എല്ലാമായി...

അതിലേറെ ഇഷ്ടമായി
എന്തു പറയണമെന്ന ചിന്തയായി
പിന്നെ ഒരു ഞൊടി കാതിലോതി ഞാൻ
എന്റെ മാത്രം നീ..

Song video

Watch on YouTube

Song information

Music: സുരേഷ് പീറ്റേഴ്സ്

Lyricist: ചിറ്റൂർ ഗോപി

Singer: ദേവാനന്ദ്ജ്യോത്സ്ന രാധാകൃഷ്ണൻ

Film/album: പാണ്ടിപ്പട

Explore this song