Malayalam lyrics
അല്ലിയിളം കിളിയേ അഴകൊത്ത മൊഴിയേ മാമ്പഴക്കാലം മായുന്നൂ... നിന്റെ മാമ്പഴക്കാലം മായുന്നൂ... കാറ്റു കിതയ്ക്കുമീ കണ്ണീരിൻ കടവിൽ തൂവൽ കൊഴിച്ചിട്ട് പോകുന്നോ... ഈണം മറന്നിട്ട് പോകുന്നോ... അല്ലിയിളം കിളിയേ അഴകൊത്ത മൊഴിയേ മാമ്പഴക്കാലം മായുന്നൂ... നിന്റെ മാമ്പഴക്കാലം മായുന്നൂ... നിറമിഴികൾ നിന്റെ ചെറു മിഴികൾ മനം പാടും നോവാലെ നീറീ... നിറമിഴികൾ നിന്റെ ചെറു മിഴികൾ മനം പാടും നോവാലെ നീറീ... ലോല വിഷാദം മാമഴയായീ പൊഴിഞ്ഞുവോ ഈ വീഥിയിൽ... ശ്യാമ മേഘം പോലെ നിന്റെ മനസ്സു ദൂരെ അലയുന്നോ.... മറവി തേടി തകരുന്നോ.... അല്ലിയിളം കിളിയേ അഴകൊത്ത മൊഴിയേ മാമ്പഴക്കാലം മായുന്നൂ... നിന്റെ മാമ്പഴക്കാലം മായുന്നൂ... ചിറകടിച്ച് ചെല്ലക്കഥ മറന്ന് ഒന്നും പറയാതെ നീ വേഗം പോയോ... ചിറകടിച്ച് ചെല്ലക്കഥ മറന്ന് ഒന്നും പറയാതെ നീ വേഗം പോയോ... ചുണ്ടിലെ പാട്ടിൻ ഈണങ്ങളെല്ലാം വിതുമ്പലായ് തീർന്നുവോ... പൂങ്കിനാവിൻ തേൻമൊഴീ നീ മറന്നു പോയോ മധുമാസം... മറഞ്ഞു പോയോ മലർ മാസം.... അല്ലിയിളം കിളിയേ അഴകൊത്ത മൊഴിയേ മാമ്പഴക്കാലം മായുന്നൂ... നിന്റെ മാമ്പഴക്കാലം മായുന്നൂ... കാറ്റു കിതയ്ക്കുമീ കണ്ണീരിൻ കടവിൽ തൂവൽ കൊഴിച്ചിട്ട് പോകുന്നോ... ഈണം മറന്നിട്ട് പോകുന്നോ...
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: രാജീവ് ആലുങ്കൽ
Singer: എം ജയചന്ദ്രൻ
Film/album: മാമ്പഴക്കാലം
Explore this song
- Singer: എം ജയചന്ദ്രൻ
- Film / album: മാമ്പഴക്കാലം
- Composer: എം ജയചന്ദ്രൻ
- Lyricist: രാജീവ് ആലുങ്കൽ