Malayalam lyrics
നിറസന്ധ്യേ .. നിഴൽസന്ധ്യേ.. നിലാ സന്ധ്യേ… പാടുകയോ നീ (2) പാതിമാഞ്ഞൊരു ഗീതകം ഈ മഞ്ഞിലെ വെൺപൂവു പോൽ വെറുതെ വിരിയും വേനൽ പോൽ ഒരു മൌനം തിരതല്ലും കടൽ പോലെ…. കാതരയായ് ഞാൻ ഏകതാരകയായ് ഞാൻ ഈ കാറ്റിലേ.. ഈറൻ തൊടാം ഇനിയും മനസ്സേ നീ നിൽപ്പൂ ഒരു പാട്ടിൻ ചെറുകൂട്ടിൽ സ്വയം തേടി …. തളരുകയോ.. ഞാൻ ദൂരെയാണൊരു സാന്ത്വനം ഈ നെഞ്ചിലെ തേൻലില്ലികൾ പതിയെ മഴപോൽ പൊഴിയുമ്പോൾ നിറ സന്ധ്യേ… നിഴൽസന്ധ്യേ…. നിലാസന്ധ്യേ…. പാടുകയോ നീ
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: ഗംഗ
Film/album: അകലെ
Explore this song
- Singer: ഗംഗ
- Film / album: അകലെ
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി