Malayalam lyrics

ഉം ..ഉം...

നീയെൻ സായാഹ്ന സ്വപ്നത്തിലൊന്നിൻ

ഞൊറിനീക്കി മെല്ലെ വന്നു (2)

നിഗൂഡമെൻ വേണ്‍ചില്ലുവാതിലൂടെ ..

നിഗൂഡമെൻ വേണ്‍ചില്ലുവാതിലൂടെ ..

ശരറാന്തലന്തിയിൽ നീട്ടിടും മട്ടിൽ

കണ്ണുചിമ്മി നീ...മുന്നിൽ നിന്നു...

കുറുകുന്ന പക്ഷിതൻ കൊഞ്ചലായ് ..

നേർത്ത കുഞ്ഞു തേന്മൊഴി.. കാതിൽ പെയ്തു

എന്നിൽ മറവിയുടെ തെന്നൽ സ്വയമടർന്നു മെല്ലെ

പ്രണയമണി തെന്നൽ ...

തരളമെൻ നെഞ്ചിൽ പറന്നു വന്നതില്ലേ

അഴകണിഞ്ഞ മുല്ലേ ...

തനുവിലൊന്നു പുണരുമോ പതിയെ നീ

നീയെൻ സായാഹ്ന സ്വപ്നത്തിലൊന്നിൻ

ഞൊറിനീക്കി മെല്ലെ വന്നു...

നിൻ ചിരിമഴതൻ ചോട്ടിൽ.. നനയുമെൻ ശാഖികൾ

ഈ കുസൃതിയുടെ കൂട്ടിൽ.. അലിയുമെൻ നോവുകൾ

ഓമലേ .. വീണ്ടുമെൻ ഓർമ്മയെ പുൽകി നീ

കണ്‍കോണിനാൽ നിൻ മേനിതൻ.. ആലോലമാമാഴങ്ങളെ

അറിയാതെയീ മാത്ര എന്തിനോതിടുന്നു ഞാൻ

എന്നിൽ മറവിയുടെ തെന്നൽ സ്വയമടർന്നു മെല്ലെ

പ്രണയമണി തെന്നൽ ...

തരളമെൻ നെഞ്ചിൽ പറന്നു വന്നതില്ലേ

അഴകണിഞ്ഞ മുല്ലേ ...

തനുവിലൊന്നു പുണരുമോ പതിയെ നീ

നീയെൻ സായാഹ്ന സ്വപ്നത്തിലൊന്നിൻ

ഞൊറിനീക്കി മെല്ലെ വന്നു (2)

നിഗൂഡമെൻ വേണ്‍ചില്ലുവാതിലൂടെ ..

നിഗൂഡമെൻ വേണ്‍ചില്ലുവാതിലൂടെ ..

ശരറാന്തലന്തിയിൽ നീട്ടിടും മട്ടിൽ

കണ്ണുചിമ്മി നീ...മുന്നിൽ നിന്നു...

കുറുകുന്ന പക്ഷിതൻ കൊഞ്ചലായ് ..

നേർത്ത കുഞ്ഞു തേന്മൊഴി.. കാതിൽ പെയ്തു

എന്നിൽ മറവിയുടെ തെന്നൽ സ്വയമടർന്നു മെല്ലെ

പ്രണയമണി തെന്നൽ ...

തരളമെൻ നെഞ്ചിൽ പറന്നു വന്നതില്ലേ

അഴകണിഞ്ഞ മുല്ലേ ...

തനുവിലൊന്നു പുണരുമോ പതിയെ നീ

Song information

Music: ഗോപി സുന്ദർ

Lyricist: ബി കെ ഹരിനാരായണൻ

Singer: ഗോപി സുന്ദർ

Film/album: മ ചു ക

Explore this song