Malayalam lyrics
നീ നിലാവുപോല്‍ ഈ നിലാവുപോല്‍ നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില്‍ സ്വപ്നസാനുവില്‍ ജീവനാളമായി നീ വിരല്‍ മീട്ടിയാലുണർന്നീടുമാത്മസാരംഗിയാവാനായ് പദതാളം തേടി ഞാനും പാതയില്‍ പാതിരാവനങ്ങളില്‍ ഓര്‍മ്മയാം പൂഞ്ചോലയില്‍ തോണിയായ് നീ പോരുമോ ആയിരം രാവിലെ തേടലിന്‍ സൌരഭം ഓരിതള്‍ തുമ്പിലൂറുന്നിതാ നീ നിലാവുപോല്‍ ഈ നിലാവുപോല്‍ നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില്‍ സ്വപ്നസാനുവില്‍ ജീവനാളമായി പ്രണയംപോല്‍ പ്രിയമേറും മധുവുണ്ടുവോ ഹൃദയമേ മതിവരാതിനിയുമാ മാധവം നുകരുവാനും വിതുമ്പി തിരകളായ് ഞാന്‍ തുളുമ്പി കരയിലാളും കിനാവായി നീ നിലാവുപോല്‍ ഈ നിലാവുപോല്‍ നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില്‍ സ്വപ്നസാനുവില്‍ ജീവനാളമായി നീ നിലാവുപോല്‍ ഈ നിലാവുപോല്‍ നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില്‍ സ്വപ്നസാനുവില്‍ ജീവനാളമായി
Song video
Song information
Music: പ്രശാന്ത് പിള്ള
Lyricist: റഫീക്ക് അഹമ്മദ്
Singer: പ്രീതി പിള്ള
Film/album: നി കൊ ഞാ ചാ
Explore this song
- Singer: പ്രീതി പിള്ള
- Film / album: നി കൊ ഞാ ചാ
- Composer: പ്രശാന്ത് പിള്ള
- Lyricist: റഫീക്ക് അഹമ്മദ്