Malayalam lyrics
ആർപ്പോ ഇർറോ ഇർ റോ ഇർ റോ ധകിട ധകിട തക ധകിട ധകിട തക ധകിട ധകിട തക താളം (2) അകലെയായ് ഇരുളലകൾ അകലെയായ് വരികയായ് കതിരൊളികൾ അരികിലായ് ഉണരും കര കണി കാണ്മതു അമരോത്സവ രംഗം മുള വന്നത് തളിരാർന്നിത് വരമൊ നിറയായ് കരളിൽ നിറയായ് വിളയുമെൻ കനകനെൽക്കതിരുകൾ കൊടിയേറിയതെൻ നെഞ്ചകമോ മുടിയേറ്റിയതെൻ ഭാവുകമോ തുള്ളി തുടി കൊട്ടാൻ കോലം കെട്ടും കരയോരം ഉള്ളിൽ കനവേന്തും നാടിൻ പൂരം പൊടി പൂരം നിറയുന്നു മമ ജീവനിൽ ഒരു സൗഭഗ മേളം പുലരുന്നു സുമവീചിയിൽ ഒരു സൗരഭ താളം ധികിട ധികിട തക ധികിട ധികിട തക ധികിട ധികിട തക താളം (2) (അകലെയായ് ....) ഉയരുന്നത് വരവേല്പൊളിയോ ഉരുളും തിരു തേരിൻ ഒലിയോ (2) മീനച്ചൂടേൽക്കും നാടും കുളിരാർന്നിടുന്നു ആമോദ പുതുവെള്ളത്തിൽ ആറാടിടുന്നു നിറമാടി സ്വപ്നങ്ങളിൽ മുത്തുക്കുട മാറ്റം കളിയാടി എങ്ങും പുതു പൊന്നോണ ചന്തം ധികിട ധികിട തക ധികിട ധികിട തക ധികിട ധികിട തക താളം (2) (അകലെയായ് ....)
Song information
Music: ജയ്സണ്‍ ജെ നായർ
Lyricist: പി സി അരവിന്ദൻ
Singer: എം ജി ശ്രീകുമാർ
Film/album: ആനച്ചന്തം
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: ആനച്ചന്തം
- Composer: ജയ്സണ്‍ ജെ നായർ
- Lyricist: പി സി അരവിന്ദൻ