Malayalam lyrics

കല്യാണം അഞ്ചര കല്യാണം
കല്യാണം അഞ്ചര കല്യാണം
മൂർദ്ധാവിൽ ദൈവം നാരായത്തുമ്പാൽ
ഭൂതവും ഭാവിയും വരയുന്നുണ്ടേ ഹ ഹ
ആരാണെന്നാലും അധികാരി ആയാലും
ആർക്കുമാ കൈവര മാറ്റാൻ വയ്യ
കലഹിക്കും ഭ്രാന്തരായ് നരകിച്ചും ജീവിതം
പാഴ്പുല്ലിൽ തട്ടിയുടഞ്ഞൊരു തവിടു കുടംമാത്രം
എന്തിനിതെന്തിനിതെന്തിനിതെന്നുമൊരെന്തൊരു തൊന്തരവ്
അക്കളി എക്കളി ഇക്കളി തീക്കളി തകൃത തൊന്തരവ്
കല്യാണം അഞ്ചര കല്യാണം
കല്യാണം അഞ്ചര കല്യാണം

Song video

Watch on YouTube

Song information

Music: വിൽസൺ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: എം ജി ശ്രീകുമാർ

Film/album: അഞ്ചരക്കല്യാണം

Explore this song