Malayalam lyrics
എൻ മിഴിക്കുള്ളിൽ നീ മാത്രം പൊൻമുകിൽ പോറ്റും വെൺപ്രാവേ വേനൽക്കാറ്റായ് മാഞ്ഞേ പോയോ ഏതോരോർമ്മക്കായൽതീരം തേടുവാൻ നീ ദൂരേദൂരേ താരാദീപം താനേ മായുമ്പോൾ ഇനിയും ഞാൻ ഏകയായ് (എൻ മിഴിക്കുള്ളിൽ...) ഈ പാതിവഴിയിൽ ഞാനും പഴയ നിനവും മാത്രം അലസമലയായ് ഈ വിങ്ങും ഇരുളിൽ നീറും മുറിവു കരിയും പാട്ടിൻ ചിറകു തഴുകുവാൻ കനവിൽ ഉണരൂ നീ താനേ മായുമ്പോൾ ഇനിയും ഞാനേകയായ് എൻ മിഴിക്കുള്ളിൽ നീ മാത്രം പൊൻമുകിൽ പോറ്റും വെൺപ്രാവേ വേനൽക്കാറ്റായ് മാഞ്ഞേ പോയോ ഏതോരോർമ്മക്കായൽതീരം തേടുവാൻ നീ
Song video
Song information
Music: ആനന്ദ് രാജ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്ര
Film/album: നിർണ്ണയം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: നിർണ്ണയം
- Composer: ആനന്ദ് രാജ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി