Malayalam lyrics

പ്രാണനിലേതോ 
പാലമൃ‌തായ് നീ
കാർമുകിൽ‌വർണ്ണാ 
വരികെന്റെയുണ്ണീ
ആവണിമുത്തേ മമ ഭാഗ്യമായി  
ജന്മങ്ങൾ‌ തൻ ലാവണ്യമേ 
പുണ്യങ്ങൾ‌ തൻ പൂണാരമേ 
ആരാരിരോ ആരാരിരോ
ആരാരിരോ ആരാരിരോ
ആരാരിരോ ആരാരിരോ ആരാരിരോ
പ്രാണനിലേതോ 
പാലമൃ‌തായ് നീ
മേഘങ്ങൾ കാവടിയാടും കാവിൽ 
മോഹങ്ങൾ കോലമിടുന്നൊരു കണ്ണിൽ
ശ്രീരാഗം വീണയിൽ വിങ്ങും രാവിൽ 
ശ്രീവള്ളിത്തെന്നൽക്കൊടിയേ വായോ
മഞ്ജുളവാദ്യപ്പൂമഴയിൽ മാർഗഴിമാസമണിത്തേരിൽ 
മധുരപ്പൊങ്കൽത്താലത്തിൽ മംഗലപാണ്ഡ്യനു ചോറൂണ് 
ഇളംപൂവൊളിയേ വേലാടി വാ
വാർതിങ്കളേ തേരേറി വാ
നീർകൊണ്ടലേ നീരാടി വാ
ആരാരിരോ ആരാരിരോ ആരാരിരോ
പ്രാണനിലേതോ 
പാലമൃ‌തായ് നീ
കാർമുകിൽ‌വർണ്ണാ 
വരികെന്റെയുണ്ണീ
ആവണിമുത്തേ മമ ഭാഗ്യമായി 
ചീരാമച്ചിന്തുമിനുക്കും കാറ്റിൽ 
കാവേരികവിത തുടിക്കും നേരം 
താലോലം തളിരാമ്പൽ‌ക്കൊടി പോലെ 
മാമുണ്ണാൻ പൈങ്കുനിമലരേ വായോ
ഇളമാൻകണ്ണിനു ചില്ലാട്ടം പവിഴച്ചുണ്ടിനു തിരുമധുരം 
വിളയൂരമ്മൻ തിരുനടയിൽ ശിവകാമിക്കിതു വളകാപ്പ്  
ചിരിക്കൂ നീയെൻ വളർമതിയേ
മഞ്ചൾ‌കുളം പക്കത്തിലെ 
മങ്കൈമുഖം നെഞ്ചത്തിലെ 
ആരാരിരോ ആരാരിരോ ആരാരിരോ
പ്രാണനിലേതോ 
പാലമൃ‌തായ് നീ
കാർമുകിൽ‌വർണ്ണാ 
വരികെന്റെയുണ്ണീ
ആവണിമുത്തേ മമ ഭാഗ്യമായി  
ജന്മങ്ങൾ‌ തൻ ലാവണ്യമേ 
പുണ്യങ്ങൾ‌ തൻ പൂണാരമേ 
ആരാരിരോ ആരാരിരോ
ആരാരിരോ ആരാരിരോ
ആരാരിരോ ആരാരിരോ ആരാരിരോ

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ഏഴാച്ചേരി രാമചന്ദ്രൻ

Singer: കെ എസ് ചിത്ര

Film/album: കല്യാൺജി ആനന്ദ്ജി

Explore this song