Malayalam lyrics

കളകളം പാടുംകിളി കതിരുകൾ കൊത്തി കൊഞ്ചി 
പച്ചിലകാടും തേടി പാറിയകന്നോ
കാത്തിരിക്കും പെൺ കിളിക്കും 
കൂട്ടിരിക്കും കുഞ്ഞുങ്ങൾക്കും
ഓണം വന്നു വീണ്ടും രാവിൽ
ആകാശത്തമ്പിളി പൊങ്ങിയല്ലോ
   [കളകളം പാടുംകിളി..
കാലം പൂക്കാലം പുതുരാഗം പാടും പൂക്കാലം
താലം പൂത്താലം ആലോലം പാടും പൂക്കാലം
കാലം പൂക്കാലം പുതുരാഗം പാടും പൂക്കാലം
താലം പൂത്താലം ആലോലം പാടും പൂക്കാലം
തുടിക്കും മനസിലെന്റെ
മധുനുകരും നേരം
തുടിക്കും മനസിലെന്റെ
മധുനുകരും നേരം
നാടും വീടും കാടും മേടും മധുനുകരും പോലെ
    [കളകളം പാടുംകിളി..
രാഗം ശ്രീരാഗം നവ മോദം പൂക്കും ശ്രീരാഗം
നാദം മണിനാദം കുയിൽ പാടും പാട്ടിൻ സല്ലാപം
രാഗം ശ്രീരാഗം നവ മോദം പൂക്കും ശ്രീരാഗം
നാദം മണിനാദം കുയിൽ പാടും പാട്ടിൻ സല്ലാപം
പാടും പുഴയൊഴുകും കുളിർ ചൊരിയും പൂങ്കാറ്റ്
പാടും പുഴയൊഴുകും കുളിർ ചൊരിയും പൂങ്കാറ്റ്
രാഗം മേളം താളം ചെയ്യും
മഴമുകിലേ വായോ
     [കളകളം പാടുംകിളി..

Song information

Music: രവീന്ദ്രൻ

Lyricist: പി സി അരവിന്ദൻ

Singer: പി ജയചന്ദ്രൻ

Film/album: ഒരു പഞ്ചതന്ത്രം കഥ

Explore this song