Malayalam lyrics
തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ... ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ... കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ കണിമഴയുള്ളില്‍ പെയ്തു തോര്‍ന്നീലേ... ഊം ഹൂ ഹും... ഊം ഹൂ ഹും... ഓ ഹോ ഹോ... പോയ് മറഞ്ഞ പൊന്‍വസന്തകാലമിന്നല്ലേ... ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ... തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ... ഊം ഹൂ ഹും... ഊം ഹൂ ഹും... ഓ ഹോ ഹോ.... മെല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണിത്തിങ്കളല്ലേ... മനസ്സിനുള്ളില്‍ മിന്നിമായും മാർഗഴിയല്ലേ... മെല്ലെയിന്നലെ മച്ചിലുദിച്ചൊരു മഞ്ഞണിത്തിങ്കളല്ലേ... മനസ്സിനുള്ളില്‍ മിന്നിമായും മാർഗഴിയല്ലേ... കാറ്റുലയ്ക്കും കന്നിത്തിരയിലെ കാതരമീനല്ലേ... കാത്തുനില്‍ക്കാന്‍ പൊൻവല കൈയ്യാൽ എന്നും ഞാനില്ലേ... അരികെ നിന്‍ കുസൃതിതന്‍ മംഗലപ്പൊങ്കലില്ലേ... തനിച്ചിരിക്കുമ്പം... ആ... തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ... ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ... നാതൃധന ധീംധ ധിരനാ.... നാതൃധന ധീംധ ധിരനാ... ധിരനന ധീംധ ധിരനാ... ഓ... ധിരനന ധീംധ ധിരനാ... കണ്ണിലിന്നലെ മിന്നി മിനുങ്ങിയ കന്നിക്കിനാക്കളില്ലേ... പതിയെ തൊട്ടാല്‍ ഊര്‍ന്നു വീഴും പട്ടുഞൊറിയില്ലേ... കണ്ണിലിന്നലെ മിന്നി മിനുങ്ങിയ കന്നിക്കിനാക്കളില്ലേ... പതിയെ തൊട്ടാല്‍ ഊര്‍ന്നു വീഴും പട്ടുഞൊറിയില്ലേ... തേക്കു പാട്ടിന്റെ തേരിലിറങ്ങണ പൂക്കണിമൊട്ടില്ലേ... തേവരാടണ തെയ്യം തിറയുടെ ഓട്ടുചിലമ്പില്ലേ... അരികില്‍ നിന്‍ കുസൃതി തന്‍ കുങ്കുമക്കോലമില്ലേ... തനിച്ചിരിക്കുമ്പം... ആ... തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ... ഊം ഹൂ ഹും... ഊം ഹൂ ഹും... ഓ ഹോ ഹോ.... കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ കണിമഴയുള്ളില്‍ പെയ്തു തോര്‍ന്നീലേ... ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ... പോയ് മറഞ്ഞ പൊന്‍വസന്തകാലമിന്നല്ലേ... ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ... തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ തരിവളയുള്ളില്‍ താളമിട്ടീലേ... ഊം ഹൂ ഹും... ഓ ഹോ ഹോ... ഏ ഹേ ഹേ...
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Raaga: പീലു
Film/album: കണ്ണിനും കണ്ണാടിക്കും
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: കണ്ണിനും കണ്ണാടിക്കും
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി