Malayalam lyrics

ചികുചികുചാച്ച ചികുചാ ചികുചാച്ചക ചികുചാ
തത്തമ്മേ ചൊല്ല്ചൊല്ല് ഒരു കള്ളക്കണ്ണിലെക്കിളിപ്പെണ്ണെ
കൈക്കുമ്പിള്‍ മഞ്ഞു കോരി ഒരു കള്ളത്തെന്നലിതു വഴി പോയൊ
കുളിരുള്ള ജനുവരിമാസം ചുണ്ടു കിടുകിടെ വിറക്കണ കാലം
കയ്യും മെയ്യും പരസ്പരം ചുറ്റിപ്പടരാന്‍ അവസരം കൊതിക്കണ നേരം
ഏയ് ഏയ് ഏയ് സാമി വായോ
ഒരു മെത്തയിലന്യോന്യം പരതാമൊരു സായാഹ്നം
ശയനത്തിനൊരുക്കീടാം സ്വപ്നങ്ങടെ കൂടാരം
വേണ്ടാ വേണ്ടാ വേണ്ടാ വേണ്ടാതീനം വേണ്ടാ
വേഷം കെട്ടലു വേണ്ട കേറി സുഖിപ്പിക്കലൊന്നും വേണ്ടാ
ആ...ആ‍്..ആ....
കളിയല്ലൊരു കല്യാണം കനവൂട്ടുമൊരാചാരം
മദനോത്സവ പരിവേഷം നിലനില്‍പ്പിനൊരാധാരം
രതിരസലയ ശുഭനിമിഷം ഇതു മംഗള സമയം
അംഗനാചുംബനം ഓയ് ഓയ് വാ സാമി വായോ
കിളിവാതിലടച്ചോട്ടെ തിരിനാളമണച്ചോട്ടെ
ഇടനെഞ്ചിലെയരയന്നം സന്ദേശമയച്ചോട്ടെ
ഏ...ഏ..ആ..ആ..ആ...
കളിവാക്കുകള്‍ ചൊല്ലേണ്ടേ ഉടലോടെ പറക്കേണ്ടേ
ലഹരിക്കുളിരറിയണ്ടേ ലയനപ്പൊരുളറിയണ്ടേ
മദചല മധുകരമനിശം ഇതുശാന്തിമുഹൂര്‍ത്തം
സുന്ദരം സുന്ദരം ഏയ് ഏയ് വാ സാമി വായോ

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: ബിച്ചു തിരുമല

Singer: മിൻമിനിബാബു കല്ലൂരാൻ കോറസ്

Film/album: വാരഫലം

Explore this song