Malayalam lyrics
കതിരോലത്തുമ്പീ കളിവീണക്കമ്പീ കതിരോലത്തുമ്പീ കളിവീണക്കമ്പീ എവിടെ നിൻ ഗാനം ഇനിയെന്തേ നാണം പാതിരാപ്പൂവുപോൽ നീയെന്തേ തുള്ളാത്തൂ ഈണം മറന്നുവോ (കതിരോല...) ജാലകങ്ങളെല്ലാം നീ തുറന്നുവോ താരകങ്ങൾ നിന്നെ കണ്ണെറിഞ്ഞുവോ സ്നേഹനൊമ്പരം നീയറിഞ്ഞുവോ ജീവതന്ത്രികൾ പൂത്തുലഞ്ഞുവോ ഏതു പേരിൽ എന്റെ നാവിൽ തേൻ പുരട്ടി നീ (കതിരോല...) പൂനിലാവ് മെല്ലെ പായ് വിരിച്ചുവോ ചാമരങ്ങൾ വീശാൻ കാറ്റു വന്നുവോ വീണപൂക്കളിൽ നീയുറങ്ങിയോ പ്രാണഹർഷവും പങ്കു വെച്ചുവോ ഏതുനാളിൽ എന്റെ ഉള്ളിൽ കൂടുകൂട്ടി നീ (കതിരോല...)
Song video
Song information
Music: മോഹൻ സിത്താര
Lyricist: എസ് രമേശൻ നായർ
Singer: കെ എസ് ചിത്ര
Film/album: മായപ്പൊന്മാൻ
Song video
Additional song details
Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
Explore this song
- Singer: കെ എസ് ചിത്ര
- Film / album: മായപ്പൊന്മാൻ
- Composer: മോഹൻ സിത്താര
- Lyricist: എസ് രമേശൻ നായർ
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര