Malayalam lyrics
കൊല്ലംകോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റം കിളി കോതാമൂരി പാട്ടും പാടി വായോ ഈ വഴി ആയിരം കാവിലെ ആവാരം പൂവിനെ ആട്ടിയുറക്കാൻ ഊഞ്ഞാലും കൊണ്ടു വാ പൈങ്കിളീ കൊല്ലംകോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റം കിളി കോതാമൂരി പാട്ടും പാടി വായോ ഈ വഴി പിച്ചകച്ചോട്ടിൽ പിച്ച വെച്ചും മച്ചകക്കൂട്ടിൽ മുട്ടിഴച്ചും കാൽ വളര് അക്ഷരപ്പാട്ടിൽ ആ കുറിച്ചും അക്കങ്ങൾ പൂത്ത പൂ പറിച്ചും കൈ വളര് പൂങ്കുറുമ്പേ ചെല്ല പൊൻതിടമ്പേ എന്നും ഈ കൊതുമ്പു തോണിയൂന്നും പൂനയമ്പു നീ (കൊല്ലംകോട്ട്...) ഇത്തിരി കൊണ്ടുമൊത്തിരികൾ കൊത്തിയിടുന്ന കിക്കിളികൾ തക്കിളികൾ കത്തിയമർന്ന ചാമ്പലിലും പൊട്ടിവിടർന്ന പൂങ്കിളികൾ മൺകിളികൾ കൊച്ചു മോഹം കൊണ്ടു മച്ചുമേയും നമ്മൾ കണ്ണുനീർക്കണം മെനഞ്ഞ പുഞ്ചിരിക്കുടം (കൊല്ലംകോട്ട്...)
Song video
Song information
Music: ജോൺസൺ
Lyricist: ബിച്ചു തിരുമല
Singer: പി സുശീല
Film/album: കുടുംബവിശേഷം
Explore this song
- Singer: പി സുശീല
- Film / album: കുടുംബവിശേഷം
- Composer: ജോൺസൺ
- Lyricist: ബിച്ചു തിരുമല