Malayalam lyrics

തട്ടണ മുട്ടണ തട്ടാനുണ്ടൊരു കുട്ടുമണീ..

പൊട്ടു തൊടീച്ചു കിടത്തിയുറക്കണ കുട്ടിമണീ..

പത്തരമാറ്റിലൊരുക്കിയെടുത്തൊരു മുത്തുമണീ...

ഒത്തിരി നേരം നോക്കിയിരുന്നാൽ പത്തുമണീ... 

വാവേ വാവാ വാവോ വാവേ വാവാവോ...

വാവേ വാവാ വാവോ വാവേ വാവാവോ...

അഡ ഡോക്ടറേ ലഡു തിന്നെടേ എന്റെ വാവയ്ക്ക് വാവാവം.. 

തട്ടണ മുട്ടണ തട്ടാനുണ്ടൊരു കുട്ടുമണീ..

പൊട്ടു തൊടീച്ചു കിടത്തിയുറക്കണ കുട്ടിമണീ..

പട്ടം കെട്ടിപ്പറക്കാം കുട വട്ടം കൊട്ടിപ്പാടാം

ഇവളനുരാഗ പൂജാരിണീ...

ചുറ്റും ചുറ്റിപ്പായാം മണിമുറ്റത്തെങ്ങും മേയാം

ഇവളതിലോക മന്ദാകിനീ...

ചാർലി ചാർലീ ചാപ്ലിൻ ഇത് ചാർലി ചാർലി ചാപ്ലിൻ

പട കൂട്ടടേ പല കൂട്ടരേ എന്റെ സ്നേഹക്ക് സ്നേഹോത്സവം...

തട്ടണ മുട്ടണ തട്ടാനുണ്ടൊരു കുട്ടുമണീ..

പൊട്ടു തൊടീച്ചു കിടത്തിയുറക്കണ കുട്ടിമണീ..

പത്തരമാറ്റിലൊരുക്കിയെടുത്തൊരു മുത്തുമണീ...

ഒത്തിരി നേരം നോക്കിയിരുന്നാൽ പത്തുമണീ... 

പൊന്നും മുത്തും വാങ്ങാം പല കല്ലും മാലേം വാങ്ങാം

ഇവളലിവാർന്ന കല്ലോലിനീ...

ചാന്തും ചിന്തും വേണം ചെറു ചിന്ദൂരപ്പൂ വേണം

ഇവളൊരുനല്ല പ്രിയകാമിനീ...

ചാർലി ചാർലീ ചാപ്ലിൻ ഇത് ചാർലി ചാർലി ചാപ്ലിൻ

വഴി മാറടേ മഴ തോർന്നടേ എന്റെ സ്നേഹക്ക് സ്നേഹോത്സവം...

തട്ടണ മുട്ടണ തട്ടാനുണ്ടൊരു കുട്ടുമണീ..

പൊട്ടു തൊടീച്ചു കിടത്തിയുറക്കണ കുട്ടിമണീ..

പത്തരമാറ്റിലൊരുക്കിയെടുത്തൊരു മുത്തുമണീ...

ഒത്തിരി നേരം നോക്കിയിരുന്നാൽ പത്തുമണീ... 

വാവേ വാവാ വാവോ വാവേ വാവാവോ...

വാവേ വാവാ വാവോ വാവേ വാവാവോ...

അഡ ഡോക്ടറേ ലഡു തിന്നെടേ എന്റെ വാവയ്ക്ക് വാവാവം..

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: ലഭ്യമായിട്ടില്ല

Film/album: ഇമ്മിണി നല്ലൊരാൾ

Explore this song