Malayalam lyrics
തീരങ്ങൾ തേടുന്നു തിരയടങ്ങാത്ത ദാഹങ്ങൾ കൂടുതേടും ജന്മങ്ങൾ കൂടെ വരുമോ നീ ഈ രാവിൽ തീരങ്ങൾ തേടുന്നു ഇനിയൊഴുകൂ നീ മിഴിനീർ കാറ്റേ ഇതൾവിരിയൂ നീ പാലപ്പൂവേ ഈ വഴിയല്ലോ പോയതു നമ്മൾ മലരും മണവും പോലെ തീരങ്ങൾ തേടുന്നു വിരഹനിലാവിൻ അക്കരെയല്ലോ കതിരണിയുന്നൂ കണ്ണീർപ്പാടം ഓരോ മുത്തും ചൂടുക നമ്മൾ ഒന്നായ് ഒന്നായ് തീരാൻ തീരങ്ങൾ തേടുന്നു തിരയടങ്ങാത്ത ദാഹങ്ങൾ കൂടുതേടും ജന്മങ്ങൾ കൂടെ വരുമോ നീ ഈ രാവിൽ തീരങ്ങൾ തേടുന്നു
Song information
Music: ഷക്കീർ ജാക്സണ്‍
Lyricist: എസ് രമേശൻ നായർ
Singer: കെ എസ് ചിത്ര
Film/album: ഭദ്ര
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ഭദ്ര
- Composer: ഷക്കീർ ജാക്സണ്‍
- Lyricist: എസ് രമേശൻ നായർ