Malayalam lyrics
തെന്നലിൻ ചിലങ്കപോലെ മെല്ലെവന്നു കൊഞ്ചുവാൻ മൗനവും സ്വരങ്ങളായി കൊരുത്ത്ചൂടിനിന്നു കാവുകൾ പൂ വിളിയുമായി പാൽച്ചിരിയുമായി നേർത്തുണരുകെന്റെ പുലരിയായി ഈ വഴികളിൽ ഈ വനികളിൽ ചേർന്നൊഴുകിടേണമെന്നുമേ ഉം..നാനാന നാ ..നാനാന നാ .നാനാന നാ . പാടങ്ങൾ കതിരിടും.. കതിരിടും പാവാടഞൊറികൾപോൽ ഓരത്തായി കസവിടും.. കസവിടും ഓണപ്പൂ തുമ്പയായി.. ഓരോ പ്രഭാതങ്ങളേ ഓരോ ദിനാന്തങ്ങളേ ഓരോ പ്രഭാതങ്ങളേ ഓരോ ദിനാന്തങ്ങളേ രാവിലും നിലാവിലും ഈ സ്നേഹമാകും വീണമീട്ടി ഗാനമാക്കിടാം ഉം..നാനാന നാ ..നാനാന നാ .നാനാന നാ . മീനത്തിൻ വെയിലിലും.. വെയിലിലും ആടിക്കാർ മഴയിലും.... ഈ വാനച്ചോട്ടിലായി ഈ മണ്ണിൻ മാറിലായി ഓരോ വിഷാദങ്ങളേ ഓരോ സുഹാസങ്ങളായി ഓരോ വിഷാദങ്ങളേ ഓരോ സുഹാസങ്ങളായി പൂക്കളായി പരാഗമായി ഈ ലോലമാകും കൈകളിൽ പിന്നേറ്റുവാങ്ങിടാം തെന്നലിൻ ചിലങ്കപോലെ മെല്ലെവന്നു കൊഞ്ചുവാൻ മൗനവും സ്വരങ്ങളായി കൊരുത്ത്ചൂടിനിന്നു കാവുകൾ പൂവിളിയുമായി പാൽച്ചിരിയുമായി നേർത്തുണരുകെന്റെ പുലരിയായി ഈ വഴികളിൽ ഈ വനികളിൽ ചേർന്നൊഴുകിടേണമെന്നുമേ...
Song video
Song information
Music: അനിൽ ജോൺസൺ
Lyricist: റഫീക്ക് അഹമ്മദ്
Singer: വിജയ് യേശുദാസ്സംഗീത ശ്രീകാന്ത്
Film/album: ഒന്നും മിണ്ടാതെ
Explore this song
- Singer: വിജയ് യേശുദാസ്സംഗീത ശ്രീകാന്ത്
- Film / album: ഒന്നും മിണ്ടാതെ
- Composer: അനിൽ ജോൺസൺ
- Lyricist: റഫീക്ക് അഹമ്മദ്