Malayalam lyrics
ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ തകരുമെന്‍ ജീവനില്‍ ആശ്രയം നീ പ്രഭോ ..(2) അലിവോലും ഈ കദം പതിയുന്നൂ കാതിലും സാദരം നീ വരൂ യേശുവേ (ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ...) നിറയുമോര്‍മ്മയില്‍ ദീപമായ് ഹൃദയവീണയില്‍ നാദമായ് ..(2) അറിയുമോ ഗായകാ ഇഴയുമെന്‍ ജീവിതം അരുളുമോ സ്വാന്ത്വനം കരുണതന്‍ കൈകളാല്‍ (ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ...) സകലജീവനും നാഥനായ് മഹിതമാണ് നിന്‍ നാമവും ..(2) സുകൃതമാം ഗാനമായ് ഉണരുമോ നാവിലും ചൊരിയുമോ നല്‍ വരം കനിവെഴും ഹൃത്തിനാല്‍ (ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ...) അലിവോലും ഈ കദം പതിയുന്നൂ കാതിലും സാദരം നീ വരൂ യേശുവേ...
Song information
Music: പീറ്റർ ചേരാനല്ലൂർ
Lyricist: പീറ്റർ കെ ജോസഫ്
Singer: പി ജയചന്ദ്രൻ
Film/album: ജീസസ്-ആൽബം
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: ജീസസ്-ആൽബം
- Composer: പീറ്റർ ചേരാനല്ലൂർ
- Lyricist: പീറ്റർ കെ ജോസഫ്