Malayalam lyrics

ഓ....
കര്‍ത്താവുയ‍ര്‍ത്തെഴുന്നേറ്റ ഞായറാഴ്ച
കരളില്‍ മോദത്തിന്‍ വീഞ്ഞൊഴുകും
ഞായറാഴ്ച
കുര്‍ബാന കഴിഞ്ഞപ്പോള്‍ കുരിശിന്‍തൊടിയില്‍വച്ചെന്‍
ഹൃദയം ഞാന്‍ പണയം വച്ചൂ - എന്‍റെ
ഹൃദയം ഞാന്‍ പണയം വച്ചൂ
കുന്നം‌കുളം പട്ടണത്തില്‍ കേള്‍വികേട്ട പാപ്പിമകളേ
മറിയാമ്മേ നിന്നെ സ്നേഹിച്ചൂ - എന്‍റെ
ഹൃദയം ഞാന്‍ പണയം വച്ചു
കര്‍ത്താവുയ‍ര്‍ത്തെഴുന്നേറ്റ ഞായറാഴ്ച
കരളില്‍ മോദത്തിന്‍ വീഞ്ഞൊഴുകും
ഞായറാഴ്ച
നാലുകാശില്ലാത്തോനെ
നാട്ടുകാരെഴുതിത്തള്ളി
നടയില്‍ നിന്നെന്നെത്തുപ്പി
നിന്‍റപ്പന്‍ തണ്ടന്‍ പാപ്പി
കൂട്ടുകാരില്ലാത്തോനായ്
വീട്ടില്‍ ഞാന്‍ ഇസ്പേഡേഴായ്
മുടങ്ങാതെ കത്തു തന്നു
നീ മാത്രം കൂടെ നിന്നു
മുട്ടത്തുവര്‍ക്കിസ്സാറിന്‍
നോവലിലെ നായികയായ് ഓ....
സുറിയാനി ക്രിസ്ത്യാനിപ്പെണ്ണേ - എന്‍റെ
സുറിയാനി ക്രിസ്ത്യാനിപ്പെണ്ണേ
കര്‍ത്താവുയ‍ര്‍ത്തെഴുന്നേറ്റ ഞായറാഴ്ച
കരളില്‍ മോദത്തിന്‍ വീഞ്ഞൊഴുകും
ഞായറാഴ്ച
സെന്‍റ് ജൂഡിന്‍ കാരുണ്യത്താല്‍
ശിരസ്സിലീ തൊപ്പി കയറി
ട്രെയിനിംഗാം കടമ്പ താണ്ടി
തേങ്ങിത്തേങ്ങി നാട്ടിലെത്തി
കുരിശിന്‍റെ നിഴലില്‍ നിന്‍റെ
കുറ്റബോധം മിഴിനീരായി
മറ്റൊരാള്‍ കെട്ടിയ താലി
മാറിടത്തില്‍ ഭാരമായി
എം ടി തന്‍ നോവലിലെ
നായികയായ് മാറിയോളേ ഓ...
സുറിയാനി ക്രിസ്ത്യാനിപ്പെണ്ണേ - എന്‍റെ
സുറിയാനി ക്രിസ്ത്യാനിപ്പെണ്ണേ
കര്‍ത്താവുയ‍ര്‍ത്തെഴുന്നേറ്റ ഞായറാഴ്ച
കരളില്‍ മോദത്തിന്‍ വീഞ്ഞൊഴുകും
ഞായറാഴ്ച

Song video

Watch on YouTube

Song information

Music: ഇളയരാജ

Lyricist: ശ്രീകുമാരൻ തമ്പി

Singer: പി ജയചന്ദ്രൻ

Film/album: അപാരത

Explore this song