Malayalam lyrics

മെല്ലെ മെല്ലെ വന്നുചേര്‍ന്നു ഒരു പൂക്കാലം
തുള്ളും പൂവില്‍ തുമ്പിതുള്ളും ഒരു പൂക്കാലം
ചൊല്ലിത്തന്നു കാലം കഥകള്‍ അധരം 
ചൂടിയെന്നും മധുചുംബനം
മുങ്ങിപ്പൊങ്ങി വന്നു തെന്നല്‍ കനിവിന്‍ 
മൗനമന്ത്രം മൂളും മാന്ത്രികന്‍ 
മെല്ലെ മെല്ലെ വന്നുചേര്‍ന്നു ഒരു പൂക്കാലം
തുള്ളും പൂവില്‍ തുമ്പിതുള്ളും ഒരു പൂക്കാലം
ഓണം പൊന്നോണമായ് 
ചിങ്ങവെയില്‍ പൊന്നാട നെയ്‌കയായ്
കാവില്‍ പനങ്കിളി പൂവിളിതന്‍ രാഗങ്ങള്‍ കോര്‍ക്കയായ്
എന്‍ നെഞ്ചും നിന്‍ നെഞ്ചും ചേര്‍ന്നൊരുക്കും പൂക്കളം 
എന്നെന്നും വാടില്ലോമനേ 
കണ്ണീരും പൂക്കളായ് മാറ്റിടുന്ന നമ്മളെ
കാലമിനി കൈവിടില്ലെന്നുമേ
എന്നില്‍ നീയും നിന്നില്‍ ഞാനും
ചേര്‍ന്നലിഞ്ഞതിന്‍ രഹസ്യം ഗാനമാകവേ
(മെല്ലെ മെല്ലെ...)
നീര്‍പൊങ്ങും വേണിയില്‍ 
ഇറക്കും നമ്മള്‍ ഈ മോഹനൗകകള്‍
തീ തിന്നും നേടിടും നിറങ്ങള്‍ പാടും പൂങ്കാവനങ്ങള്‍ നാം
മുള്ളിലും പൂമണം തേടിടും മനസ്സുകള്‍
വന്നിടും നാളെതന്‍ വീഥിയില്‍
ദുഃഖവും കാവ്യമായ് മാറ്റിടുന്ന കണ്ണുകള്‍
കാണുന്നു മുന്നില്‍ അപാരത
ഒന്നുചേര്‍ന്നാല്‍ നമ്മള്‍ പുല്‍കും
വിണ്ണിലെ വെളിച്ചമെന്നും മണ്ണിലിങ്ങനെ
(മെല്ലെ മെല്ലെ...)

Song information

Music: ഇളയരാജ

Lyricist: ശ്രീകുമാരൻ തമ്പി

Singer: കെ എസ് ചിത്ര

Film/album: അപാരത

Additional song details

Singer: കെ ജെ യേശുദാസ്

Explore this song