Malayalam lyrics

ചവിട്ടുമ്പോൾ സൈക്കിളിന്റെ ചങ്ങല
ഇടയ്ക്കിടെ അഴിയുമായിരുന്നു
ഒച്ച കൂട്ടുമ്പോൾ റേഡിയോയിൽ സ്റ്റെഷനുകൾ
ഇടയ്ക്കിടെ മാറുമായിരുന്നു (2 )
പാട്ടെൻ തെറ്റി ക്യാസറ്റിലെ പാട്ടുകൾ
ഇടയ്ക്കിടെ മായുമായിരുന്നു
ഇസ്തിരിയുടെ മിക്സിയുടെ ഒരുപടി അവയവങ്ങൾ
ഇടയ്ക്കിടെ തേയുമായിരുന്നു
എന്നിട്ടും ഈ മണ്ടന് ഒരു മൊബൈൽ ഫോണ്‍
സമ്മാനമായി കിട്ടി ..സമ്മാനമായി കിട്ടി
വിളിച്ചപ്പോൾ ആളുതെറ്റി
സി സി സി ചെയ്തപ്പോൾ ഡിലീറ്റായിപോയി
വിളിച്ചപ്പോൾ ആളുതെറ്റി
സി സി സി ചെയ്തപ്പോൾ ഡിലീറ്റായിപോയി
വിളിച്ചപ്പോൾ ആളുതെറ്റി
സി സി സി ചെയ്തപ്പോൾ ഡിലീറ്റായിപോയി

Song video

Watch on YouTube

Song information

Music: ജോൺ പി വർക്കി

Lyricist: പി എൻ ഗോപീകൃഷ്ണൻ

Singer: മൈനാമ്പെട്ടി ശ്രീറാം ചന്ദ്രഷൽമളി ഖോൽഗഡേ

Film/album: ഒളിപ്പോര്

Explore this song