Malayalam lyrics

ചിറകേ ചിറകേ

വെണ്മാനത്തേറാൻ ഊഴം വന്നുവോ

ചിരിയേ ചിരിയേ

വിടരാനായ് നീയും കൂടെ നിന്നുവോ

പിന്നിടുന്ന ദൂരം മെല്ലെ

നല്ല പാതയാകും പോലെ

ഉള്ളിടിപ്പുകൾ വേഗം 

കൂടുന്നെന്താവോ

ചിറകേ ചിറകേ

വെണ്മാനത്തേറാൻ ഊഴം വന്നുവോ

ചിരിയേ ചിരിയേ

വിടരാനായ് നീയും കൂടെ നിന്നുവോ

പിന്നിടുന്ന ദൂരം മെല്ലെ

നല്ല പാതയാകും പോലെ

ഉള്ളിടിപ്പുകൾ വേഗം 

കൂടുന്നെന്താവോ

ഇന്നലെവരെ മണ്ണിലെങ്കിലും

ഇന്നു ചിന്തകൾ നാമ്പണിഞ്ഞുപോയ്

നോവു തിന്നതും നോമ്പു നോറ്റതും

മുന്നിലായിരം വർണചിത്രമായ്

ചിറകേ ചിറകേ

വെണ്മാനത്തേറാൻ ഊഴം വന്നുവോ

ചിരിയേ ചിരിയേ

വിടരാനായ് നീയും കൂടെ നിന്നുവോ

പിന്നിടുന്ന ദൂരം മെല്ലെ

നല്ല പാതയാകും പോലെ

ഉള്ളിടിപ്പുകൾ വേഗം 

കൂടുന്നെന്താവോ

ആരുമില്ലാതെ അരങ്ങും കാണാതെ

കൂരിരുൾ കോണിലേറെ നാൾ

നൂലുപോൽ നേർത്ത വെളിച്ചം പോന്നാലും

സൂര്യനായ് ചേർത്തു നെഞ്ചകം

കഥകളേ നേരാകുമോ

കനവിതോ വ്യാമോഹമോ

നിമിഷമേ നീ സാക്ഷിയോ

നഗരമേ കാതോർക്കുമോ

കുഞ്ഞുചില്ലിനാൽ കാഴ്ചയൊപ്പിടും

മന്ത്രജാലമേ നന്ദി ചൊല്ലിടാം

വാക്കിലുള്ളതോ രൂപമാകവേ

നൂറു ഭാവമാൽ ഭംഗിയേകിടാം

ചിറകേ ചിറകേ

വെണ്മാനത്തേറാൻ ഊഴം വന്നുവോ

ചിരിയേ ചിരിയേ

വിടരാനായ് നീയും കൂടെ നിന്നുവോ

പിന്നിടുന്ന ദൂരം മെല്ലെ

നല്ല പാതയാകും പോലെ

ഉള്ളിടിപ്പുകൾ വേഗം 

കൂടുന്നെന്താവോ

Song information

Music: ജോൺപോൾ ജോർജ്ജ്

Lyricist: വിനായക് ശശികുമാർ

Singer: ജോൺപോൾ ജോർജ്ജ്

Film/album: ആശാൻ

Explore this song