Malayalam lyrics

ചെന്താർമിഴി പൂന്തേന്മൊഴി

കണ്ണിനു കണ്ണാം എൻ കണ്മണി (2)

കണ്ണൂഞ്ചലാടും മങ്കൈ മണി

നീ മാർഗഴി തിങ്കളെൻ

മധുമലർ മണി തട്ടിലിൽ

പൊൻ മാനോ പാൽ കനവോ

നിൻ ജീവനിൽ ഉരുകുന്നു ഞാൻ

ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്‌

എത്ര കണ്ടാലും മതി വരില്ലല്ലോ

നിന്റെ നിലാ ചന്തം

പിന്നിൽ നിന്നെന്റെ കണ്ണു പൊത്തുമ്പോൾ

എന്നെ മറന്നു ഞാൻ

നീലാമ്പൽ തേടി നമ്മൾ പണ്ടലഞ്ഞപ്പോൾ

നീ തണ്ടുലഞ്ഞൊരാമ്പൽ പൂവായ്‌ നിന്നപ്പോൾ

വരി വണ്ടായ്‌ ഞാൻ മോഹിച്ചൂ

നിൻ ജീവനിൽ ഉരുകുന്നു ഞാൻ

ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്‌

നിൻ നിഴൽ പോലെ കൂടെ വരാം ഞാൻ

നീ എന്റെ സൂര്യനല്ലേ

വേളി നിലാവായ്‌ തേടി വരാം ഞാൻ

നീ എന്റെ സന്ധ്യയല്ലേ

അന്നഗ്രഹാര രാത്രിയിൽ തേരു വന്നപ്പോൾ

കരതാരിൽ നമ്മൾ മൺചിരാതും കൊണ്ടുനടന്നില്ലേ

തിരുയൂതി മെല്ലെ നെഞ്ചിൽ ചേർത്തില്ലെ

(ചെന്തർമിഴി)

ഉം...ഉം...ഉം...ഉം...(2)

Song information

Music: എം ജയചന്ദ്രൻ

Lyricist: കൈതപ്രം

Singer: മധു ബാലകൃഷ്ണൻകെ എസ് ചിത്ര

Raaga: ശഹാന

Film/album: പെരുമഴക്കാലം

Explore this song