Malayalam lyrics
ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂട് ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാള് ആ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി കൂടേ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയില് (ചിത്രമണി...) കണികാണാം നിറവാനില്‍ ചിരിക്കുന്ന പുലരിമല മലമേലേ മുകിലോടും മലരണിത്താഴ്വര താഴ്വാരം തഴുകിവരും മരതകപ്പൂന്തെന്നലേ ഇവളൊരുങ്ങും കൂടരികില്‍ ഒളികണ്ണെറിയരുതേ എൻ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി കൂടെ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയില് ഓഹോ ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂട് ഇഷ്ടമലര്‍ക്കൂട്ടില്‍ എനിക്കിഷ്ടമുള്ളൊരാള് ചിത്രമണിക്കാട്ടില്‍... അലയോടെ നുരയോടെ അലയുന്ന കുളിരരുവി കുളിരാറ്റില്‍ കളിയോടം തുഴയുന്ന ദേവതേ അനുരാഗം അഭിലാഷം ആർദ്രമാമീവേളകള്‍ ആരോടും പറയരുതേ ആരുമിതറിയരുതേ എന്‍ കൂടണിയാന്‍ കിനാവിലെ മയില്‍പ്പീലി കൂടേ പാടുവാന്‍ ഞാന്‍ കൊതിക്കുന്ന കളിക്കുയില് ഓഹോ ചിത്രമണിക്കാട്ടില്‍ എന്‍ ഇഷ്ടമലര്‍ക്കൂട് ങ്ഹുംംം...
Song information
Music: ദീപക് ദേവ്
Lyricist: കൈതപ്രം
Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
Film/album: സിംഫണി
Song video
Additional song details
Singer: പി ജയചന്ദ്രൻകെ എസ് ചിത്ര
Explore this song
- Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: സിംഫണി
- Composer: ദീപക് ദേവ്
- Lyricist: കൈതപ്രം
- Singer: പി ജയചന്ദ്രൻകെ എസ് ചിത്ര