Malayalam lyrics

ചിത്തിരവല്ലി പൂവനി തേടും
ഇത്തിരി മുല്ലപ്പൂവിലുറങ്ങും (2)
കാറ്റേ നിൻ ചുണ്ടിൽ എന്തേ കി-
ന്നാരം ഇന്നു നീ ഉണർന്നു വന്നതാരെ
(ചിത്തിരവല്ലി)
പ്രേമാർദ്ര വർണ്ണപതംഗം ശ്രുതി-
ചേർക്കും രമ്യവസന്തം നിന്നെ 
പൊൻ തൂവലുകൾ 
ചാർത്തിക്കും സന്ധ്യാ നേരം (2)
നിൻ മോഹവാനിലേ സിന്ദൂരകാന്തിയിൽ
നിറയുന്നു ഹൃദയമേഘമൊരു-
സ്വപ്നാടകയായ് തീർന്നു ഞാൻ
താരാ കിരണം ചൂടി ഞാൻ
ചിത്തിരവല്ലി പൂവനി തേടും
ഇത്തിരി മുല്ലപ്പൂവിലുറങ്ങും
കാറ്റേ നിൻ ചുണ്ടിൽ എന്തേ കി-
ന്നാരം ഇന്നു നീ ഉണർന്നു വന്നതാരെ

Song video

Watch on YouTube

Song information

Music: ബേണി-ഇഗ്നേഷ്യസ്

Lyricist: കെ ജയകുമാർ

Singer: ജി വേണുഗോപാൽകെ എസ് ചിത്ര

Film/album: കാഴ്ചയ്ക്കപ്പുറം

Explore this song