Malayalam lyrics
മിന്നാമിന്നിപ്പൂവും തേടി ഇന്ദ്രനീലതാരം... വരും ഗാനലോലതീരം... കാണാവീണേ പാടൂ പാടൂ... അന്തിനിലാവിന്‍ പൊന്നിഴ മീട്ടൂ... (മിന്നാമിന്നി) പൊന്‍മേടോ, പോക്കുവെയില്‍ നീരാടും പൊയ്‌കയോ... ഹൃദയങ്ങളിലെല്ലാം വര്‍ണ്ണ- ഋതുഭംഗികള്‍ തീര്‍ത്തു ശലഭങ്ങള്‍ക്കണിയാന്‍ കുഞ്ഞു മഴവില്ലുകള്‍ കോര്‍ത്തു സിന്ദൂരത്തിന്‍ ചെപ്പു മറിഞ്ഞോ പൂവാകയ്‌ക്കും വിരലു മുറിഞ്ഞോ (മിന്നാമിന്നി) കാട്ടാറോ, കാറ്റിലെഴുമൊരു- നാളിന്‍ കവിതയോ അകലങ്ങളിലലയും മേഘശകലം പോലണയും അകതാരില്‍ നിറയും സ്വപ്‌നമധുരം പോലൊഴുകും വെള്ളാരംകല്‍ക്കൊട്ടാരത്തില്‍ നല്ലോലക്കിളിയാകാന്‍ വാ വാ (മിന്നാമിന്നി)
Song information
Music: രവീന്ദ്രൻ
Lyricist: കെ ജയകുമാർ
Singer: ഉണ്ണി മേനോൻകെ എസ് ചിത്ര
Raaga: ശിവരഞ്ജിനി
Film/album: ബട്ടർഫ്ലൈസ്
Explore this song
- Singer: ഉണ്ണി മേനോൻകെ എസ് ചിത്ര
- Film / album: ബട്ടർഫ്ലൈസ്
- Composer: രവീന്ദ്രൻ
- Lyricist: കെ ജയകുമാർ