Malayalam lyrics
കാർമുകം മാറിൽ ചാർത്തീ മാനസം (2) കേളിക്കാറ്റിൽ മോഹാരണ്യമാകെ മദലോലമായ് മലരിൽ മധുപൻ തേടും കാമനയാം (കാർമുകം....) നാലകങ്ങൾ നീളെ തെളി ദീപനാളമിളകി പൂങ്കുളങ്ങൾ തോറും മധു കൈരവങ്ങളാടി ദൂരെയായ് പൂവാംകുഴലികൾ സ്നേഹവാടിയിൽ നിരന്നു നീങ്ങുമ്പോളും മലരിൽ മധുപൻ തേടും കാമനയാം (കാർമുകം,...) നാന്ദി ചൊല്ലിയാടി സ്വരധാര മന്ദമൊഴുകി പ്രേമരാഗമേകി തളിരിളകി നിന്ന തീരം (2) ഉണരുമീ മായാ മാളവം കാളിദാസ കാവ്യമന്ത്രമാകുമ്പോഴും മലരിൽ മധുപൻ തേടും കാമനയാം (കാർമുകം,...)
Song information
Music: ജോൺസൺ
Lyricist: കൈതപ്രം
Singer: ജി വേണുഗോപാൽകെ എസ് ചിത്ര
Film/album: കുണുക്കിട്ട കോഴി
Explore this song
- Singer: ജി വേണുഗോപാൽകെ എസ് ചിത്ര
- Film / album: കുണുക്കിട്ട കോഴി
- Composer: ജോൺസൺ
- Lyricist: കൈതപ്രം