Malayalam lyrics
ചുണ്ടത്തെ ചുണ്ടത്തെ ചെണ്ടുലഞ്ഞ് ചിന്ദൂരപ്പൂ വിരിഞ്ഞ് കണ്ടല്ലോ പുഞ്ചിരിപ്പൂവഴക് മുറ്റത്തെ മുല്ല പൂത്തൊരഴക് രാവറിയാതെ കാറ്ററിയാതെ അവളോ പൂത്തുലഞ്ഞു തൂമഞ്ഞില്‍ മുങ്ങിപ്പൊങ്ങി ചുണ്ടത്തെ ചുണ്ടത്തെ (ചുണ്ടത്തെ ചെണ്ടുലഞ്ഞ് ) ഓ ..ഓ പ സ നീ രീ പ നീ ദ ദ മ ദ പ മ ഗ രി ഗ മ മ ഗ രി സ മണിയറയില്‍ ചിരി വിതറും മണിയറയില്‍ ചിരി വിതറും വെൺപൂവേ നിന്‍ ഇതളുകളില്‍ പുതുവിരികള്‍ ചുളിവണിയും ഉന്മാദത്തിൻ പെരുമഴയില്‍ ഓ ഒരു പുലരിവരെയുമിവിടെ നവലഹരി ചൊരിയുമഴകേ നിൻ സുഭഗ മധുര ഹാരം നെഞ്ചില്‍ ചേരവേ ഇളകീ കടലലകളില്‍ നുരപത പോലെ ചുണ്ടത്തെ ചുണ്ടത്തെ (ചുണ്ടത്തെ ചെണ്ടുലഞ്ഞ്) ഓ ഓ നടവഴിയില്‍ മണമുതിരും പൂമുല്ലേ നിന്‍ തളികകളില്‍ കനവുകളില്‍ തിരി തെളിയും സംഗീതത്തിന്‍ ചിറകടിയില്‍. ഓ കരളില്‍ എരിയും കനലില്‍ സ്വരജതികള്‍ ഇവിടെ വിരിയും നിന്‍ ഹൃദയവിരഹഭാരം മുത്തായി മാറിടും ഓ നിറയെ കളിചിരിയായി പടരുമിന്നാളിൽ ചുണ്ടത്തെ ചുണ്ടത്തെ (ചുണ്ടത്തെ ചെണ്ടുലഞ്ഞ് )
Song video
Song information
Music: സ്റ്റീഫൻ ദേവസ്സി
Lyricist: റഫീക്ക് അഹമ്മദ്
Singer: ശങ്കർ മഹാദേവൻ
Film/album: കെ ക്യൂ
Explore this song
- Singer: ശങ്കർ മഹാദേവൻ
- Film / album: കെ ക്യൂ
- Composer: സ്റ്റീഫൻ ദേവസ്സി
- Lyricist: റഫീക്ക് അഹമ്മദ്