Malayalam lyrics

ചെക്കനും പെണ്ണും ടെൻഷനടിച്ചു

ചങ്ക് പറിച്ചു ചേർന്നൊരു കല്യാണം...

ചങ്ക് കൊടുക്കും ചങ്ക്സുകളെല്ലാം

ആർപ്പ് വിളിച്ച കൂടണ കല്യാണം

തകിലടിയോ…ഓ നിറപൊലിയോ...ഓ

വരനെവിടെ.. വധുയെവിടെ.. വിളി അളിയോ..

നമ്മുടെ ചെക്കന്റെ കല്യാണം ..കളറാണെടാ

നമ്മുടെ ചെക്കന്റെ കല്യാണം.. കിടുവാണെടാ..

നമ്മുടെ പെണ്ണിന്റെ കല്യാണം.. പൊളിയാണെടാ

നമ്മുടെ പെണ്ണിന്റെ കല്യാണം.. കൊലമാസ്സടാ

ചെക്കനും പെണ്ണും ടെൻഷനടിച്ചു

ചങ്ക് പറിച്ചു ചേർന്നൊരു കല്യാണം....

തനി തരികിടയല്ലാ ഒരു മണകുണയല്ലാ

പുലിയിവനൊരു പുല്ലാ… മുരുകനെടാ

ഇവളൊരുമണിമുല്ലാ പുതിയൊരു മഴവില്ലാ…

നിറമെഴുതിയ ചില്ലാ പെണ്ണൊരുത്തി..

പന്തലാകെ പെയ്യും ..ചന്തമല്ലേ

ചങ്കുപോലെ ചങ്കും കൂടെയില്ലേ...

അവനും… അവളും അവരും… ഇവരും

അവിടെ.. ഇവിടെ.. ഇടറി.. ചിതറി..

ചിരിതൻ തണലായ്‌.. മതിയോ..

പറ പൊന്നളിയാ..

നമ്മുടെ ചെക്കന്റെ നമ്മുടെ പെണ്ണിന്റെ

നമ്മുടെ ചെക്കന്റെ.. പെണ്ണിന്റെ..

ചെക്കന്റെ.. പെണ്ണിന്റെ.. ചെക്കന്റെ..

നമ്മുടെ ചെക്കന്റെ കല്യാണം ..കളറാണെടാ

നമ്മുടെ ചെക്കന്റെ കല്യാണം.. കിടുവാണെടാ

നമ്മുടെ പെണ്ണിന്റെ കല്യാണം.. പൊളിയാണെടാ

നമ്മുടെ പെണ്ണിന്റെ കല്യാണം.. കൊലമാസ്സടാ (2)

Song information

Music: ഗോപി സുന്ദർ

Lyricist: ബി കെ ഹരിനാരായണൻ

Singer: അരുൺ ഗോപൻദിവ്യ എസ് മേനോൻ കാവ്യ അജിത്ത്സംഗീത ശ്രീകാന്ത്അജയ് സത്യന്‍കൃഷ്ണജിത് ഭാനുസിയാ ഉൾ ഹഖ്

Film/album: ചങ്ക്‌സ്

Explore this song