Malayalam lyrics

കരയാതെ കണ്ണുറങ്ങ് ആതിര കുഞ്ഞുറങ്ങ്
മാറോടു ചേര്‍ന്നുറങ്ങ് താമരത്തേനുറങ്ങ്
കൈ വളരാന്‍ നേരം പദമായിരം വേണം
മെയ്യ് വളരാന്‍ നേരം കണ്ണായിരം വേണം
വാലിട്ടു കണ്ണെഴുതി കിളിപ്പാട്ടു കൊഞ്ചേണം
മഴവില്‍ക്കോടിയാൽ പാവടയേകിടാം
പൊന്നായ പൊന്നുകൊണ്ടു മൂടാം 
മഴവില്‍ക്കോടിയാലെ പാവടയേകിടാം
പൊന്നായ പൊന്നു കൊണ്ടു മൂടി മൂടിയോമനിക്കാം...
പാല്‍ക്കനവില്‍ നീരാടാം
കരയാതെ കണ്ണുറങ്ങ് ആതിര കുഞ്ഞുറങ്ങ്
ആകാശമേടയില്‍ നീ മാന്‍‌പേടയായുയര്‍ന്നാല്‍
തിങ്കള്‍ക്കൊതുമ്പുമായ് വരും
ആകാശമേടയില്‍ നീ മാന്‍‌പേടയായുയര്‍ന്നാല്‍
തിങ്കള്‍ക്കൊതുമ്പുമായ് വരും 
വിദൂര മേഘമായ് ഞാന്‍...
നിന്‍ നിഴലായ് ഞാന്‍ മായും...
(കരയാതെ)

Song video

Watch on YouTube

Song details

Music: ശരത്ത്

Raaga: ദർബാരികാനഡ

Film/album: സാഗരം സാക്ഷി