Malayalam lyrics

കരിവരിവണ്ടുകള്‍ കുറുനിരകള്‍
കുളിര്‍നെറ്റി മുകരും ചാരുതകള്‍
മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
നീലോല്പലങ്ങള്‍ നീള്‍മിഴികള്‍
മാന്തളിരധരം കവിളുകളിൽ
ചെന്താമരവിടരും ദളസൗഭഗം
കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
മധുമന്ദഹാസത്തിന്‍ വാഹിനികള്‍
ശംഖോടിടഞ്ഞ ഗളതലമോ
കൈകളോ ജലപുഷ്പവളയങ്ങളോ
നിറമാറില്‍ യൗവ്വനകലശങ്ങള്‍
മൃദുരോമരാജിതന്‍ താഴ്വരകള്‍
അരയാലിന്നിലകളോ അണിവയറോ
ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ
പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
നാഭീതടവന നീലിമയോ
പിന്നഴകോ മണിത്തംബുരുവോ
പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ
മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും
ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
നീ സുരസുന്ദരീ നീ സുരസുന്ദരി

Song video

Watch on YouTube

Song information

Music: കീരവാണി

Lyricist: എം ഡി രാജേന്ദ്രൻ

Singer: പി ജയചന്ദ്രൻ

Film/album: ദേവരാഗം

Explore this song