Malayalam lyrics
ഉദയകാന്തിയിൽ ഉഷമലരികളിൽ പ്രസാദകാമുകഭാവം ദലപുടങ്ങളിലുണരുകയായി പ്രണയമുരളീ ഗീതം (ഉദയകാന്തിയിൽ...) ഹൃദയകലികയിലൊരു സുഗന്ധം തഴുകിയുതിരുമ്പോൾ തരളമിഴികളിലൊരു വികാരം തളിരുചൂടുമ്പോൾ പ്രാണനിൽ വന്നമൃതു ചൊരിയും സുകൃതമറിയുന്നു സ്നേഹതാരം സദയരുളും കിരണമണിയുന്നു (ഉദയകാന്തിയിൽ...) പ്രേമസുരഭിലവീഥിയിൽ നാം പാടിയലയുമ്പോൾ രാഗലോലുപനായ് വസന്തം ചാരെയണയുമ്പോൾ ആത്മചേതന ഒരു സമാഗമ- മധുരമറിയുന്നു നിമിഷമെല്ലാം ശബളമാക്കാൻ ശലഭമണയുന്നു (ഉദയകാന്തിയിൽ...)
Song video
Song information
Music: കീരവാണി
Lyricist: കെ ജയകുമാർ
Singer: എം ജി ശ്രീകുമാർ
Film/album: സ്വർണ്ണച്ചാമരം
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: സ്വർണ്ണച്ചാമരം
- Composer: കീരവാണി
- Lyricist: കെ ജയകുമാർ