Malayalam lyrics
പാതിരാക്കാറ്റു വീശി മഞ്ഞു വീണു ജാലകവാതിലടച്ചോ നീ ഓമൽക്കിടക്ക വിരിച്ചാട്ടെ സഖീ മണിയറദീപമണച്ചാട്ടേ (പാതിരാക്കാറ്റു...) ആ..ആ.ആ.ആ,...ആ. ചന്ദ്രികയെങ്ങിതാ സൂര്യനെപ്പോൽ താരകളൊ ദൂരെ മാറിയെങ്ങോ വാതില്‍പ്പഴുതിലൂടൊളികണ്ണിട്ടവർ നോക്കി രസിച്ചാലെന്തു ചെയ്യും മാറോടു ചേർത്തു പുണർന്നാലല്ലാതെ മാറിക്കിടന്നാലുറങ്ങാമോ ഈ ഗന്ധമേൽക്കാതൊരു നാളെങ്കിലും മാറിക്കിടന്നാലുറങ്ങാമോ (പാതിരാക്കാറ്റു...) ഒരു നാളു പോയിട്ടൊരു മാത്ര പോലും ആ മാറിൻ ചൂടു പകരാതുറങ്ങുവാൻ ആ കരവല്ലി കൊതിയാണുറങ്ങുവാൻ ആകില്ലെനിക്കറിഞ്ഞു കൂടേ ചന്ദ്രികയാകിലും താരകളാകിലും നോക്കി രസിച്ചു ചിരിച്ചോട്ടേ സ്വർഗ്ഗീയമാമീ നിമിഷദലങ്ങളെ ഇനി നമുക്കൊന്നായ് പങ്കു വെയ്ക്കാം (പാതിരാക്കാറ്റു..)
Song video
Song information
Music: ബാലഭാസ്ക്കർ
Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ
Singer: എം ജി ശ്രീകുമാർ
Film/album: നിനക്കായ്
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: നിനക്കായ്
- Composer: ബാലഭാസ്ക്കർ
- Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ