Malayalam lyrics
കഥ പോലൊരു കനവിനെ എഴുതുന്നു കടലോളവുമാശകൾ തന്നാരോ കളിയാമൊരു ജീവിത നടനത്തിൻ വഴിയേതോ നിഴലായ് അകലുന്നു വേഷമാടിയോ വ്യാമോഹം നെഞ്ചിൽ വേദി തേടിയീ ഭൂവിൽ തിരശ്ശീലകൾ നീർത്തി ഈ മിഴികളിൽ നടനമൊരലകടലായ് വരുമോ തിരയുത്സവമായി ഈ മുഖമിനിയലയിടുമോ ഓ അണിയറ മുറിയിലെ രാവിൽ നീ മറവിയിൽ മാഞ്ഞോ നിഴലുകൾ ചമയമണിഞ്ഞോ കിനാവിന്റെ ചന്തങ്ങൾ കണ്ണാടി നോക്കുന്ന നേരം ദൂരെ വാനിൽ മായും നക്ഷത്രമേ വെട്ടമേകാമോ തിരശ്ശീലകൾ നീർത്തി ഈ മിഴികളിൽ നടനമൊരലകടലായ് വരുമോ തിരയുത്സവമായി ഈ മുഖമിനിയലയിടുമോ (2) പകലുകൾ തിരിയെ വരാതെ പോയ് മറയുകയാണോ മിഴികളുമിരുളുകയാണോ മനം പോലെ സ്വപ്നങ്ങൾ കൈതൊട്ട് നേരാക്കും മായാജാലക്കാരൻ ദൂരെയാകാശത്താരം പോൽ ആരാരോ തിരശ്ശീലകൾ നീർത്തി ഈ മിഴികളിൽ നടനമൊരലകടലായ് വരുമോ തിരയുത്സവമായി ഈ മുഖമിനിയലയിടുമോ (2) കഥ പോലൊരു കനവിനെ എഴുതുന്നു കടലോളവുമാശകൾ തന്നാരോ കളിയാമൊരു ജീവിത നടനത്തിൻ വഴിയേതോ നിഴലായ് അകലുന്നു വേഷമാടിയോ വ്യാമോഹം നെഞ്ചിൽ വേദി തേടിയീ ഭൂവിൽ തിരശ്ശീലകൾ നീർത്തി ഈ മിഴികളിൽ നടനമൊരലകടലായ് വരുമോ തിരയുത്സവമായി ഈ മുഖമിനിയലയിടുമോ
Song information
Music: ബിജിബാൽ
Singer: വിശ്വജിത്ത്
Film/album: ബെസ്റ്റ് ആക്റ്റർ
Explore this song
- Singer: വിശ്വജിത്ത്
- Film / album: ബെസ്റ്റ് ആക്റ്റർ
- Composer: ബിജിബാൽ