Malayalam lyrics
സ്വപ്നമൊരുചാക്ക് തലയിലതുതാങ്ങിയൊരു പോക്ക് ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട് ഒരു കഥ പറയാത്തോരു കഥ പറയാം നുണതരി കലരാത്തൊരു കഥ പറയാം അകലെയാണകലെയാണിവനുടെ കഥയിലെ നാട് ആവിടെയാണവിടെയാണിവനുയിരരുളിയ വീട് ഇരടിയായി പാടാം... നായകന്റെ ചിരപരിചിതരുടെ മൊഴി... (സ്വപ്നമൊരു ചാക്ക്)(2) ഇവനില്ലേ അവകാശം കനവിനു വളമിടുവാൻ അതിലെന്താണപരാധം ഇതുപടി പഴി പറയാൻ(2) അനുദിനമലയും പലപല വഴിയേ നിനവിന് പിറകെ.... ആരെടുക്കുമിനിയിതിനൊരു നടപടി.. (സ്വപ്നമൊരു ചാക്ക്)(2) ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാൻ കടലാസും തികയില്ലേ തവഹിതമെഴുതിവിടാൻ ഇനിയൊരു ദിവസം തലവര തെളിയെ കഥവഴിതിരയാൻ.... അന്നു ചൊല്ലുമിവനിതിനൊരു മറുപടി.. (സ്വപ്നമൊരു ചാക്ക്)
Song video
Song information
Music: ബിജിബാൽ
Lyricist: സന്തോഷ് വർമ്മ
Film/album: ബെസ്റ്റ് ആക്റ്റർ
Explore this song
- Film / album: ബെസ്റ്റ് ആക്റ്റർ
- Composer: ബിജിബാൽ
- Lyricist: സന്തോഷ് വർമ്മ