Malayalam lyrics

കണ്ണന്റെ ചുണ്ടില്‍ തേന്മാരി പെയ്യും
പുല്ലാങ്കുഴലെന്നപോലെ
നിന്നുടെ നെഞ്ചില്‍ വീണുമയങ്ങും
കേദാര രാഗമരന്ദം ഞാന്‍
ദിവ്യാനുരാഗസുഗന്ധം ഞാന്‍
(കണ്ണന്റെ...)
 
നീ വന്നു തേന്‍ തന്നു
ശൃംഗാരസ്വപ്നത്തില്‍ നീരാടി
പുളകങ്ങള്‍‌തന്‍ പൂമ്പൊയ്കയില്‍
കല്ലോലമായ് നമ്മളാലോലം
മയിലായ് മാനസം ചാഞ്ചാടി
(കണ്ണന്റെ....)
 
വിണ്ണോരം സിന്ദൂരം
പൂശുവാനെത്തും ത്രിസന്ധ്യേ
അറിയാതെ നീ തിരിനീട്ടിയോ
ഒരു സ്നേഹനാളമാം നിന്‍ ജന്മം
ഒരു സൂര്യനാളമാം നിന്‍ ജന്മം
(കണ്ണന്റെ....)

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: യൂസഫലി കേച്ചേരി

Singer: കെ എസ് ചിത്ര

Film/album: പറഞ്ഞു തീരാത്ത വിശേഷങ്ങൾ

Explore this song