Malayalam lyrics
കണ്ണും കണ്ണും ഒന്നും മിണ്ടാതെങ്ങോ മറയുന്നോ ഉള്ളിന്നുള്ളം ഏതോ ചില്ലായെന്നോ ഉടയുന്നോ ഇളമഞ്ഞേ നീയില്ലെങ്കിൽ നനവല്ലേ രാവിൻ കണ്ണിൽ ഒരു വാക്കിൻ നോവിൽ ചേരും മറുവാക്കായ് തീരാ മൗനം.... വിണ്ണൊഴിഞ്ഞു പോയ് സൂര്യൻ ദൂരെ മായുന്നുവോ കനവുകൾ വിങ്ങലോർമ്മയിൽ നീറുമീയലായ് വീഴുന്നുവോ... അറിയാ വരമായ് അന്നൊരു നാളെൻ മടിയിൽ പിറയായ്. അഴകിൽ വളരും കൺമണി നീയേ പകരം ചേരില്ലാരും പെങ്ങൾപ്പൂവേ മഴയും വെയ്ലും മാറിപ്പെയ്തെന്നാലും ചിരിമുല്ലേ ചൂടും മുൻപേ ഇതളൊന്നായ് വാടുന്നെന്തേ മിഴിവാതിൽ ചാരുന്നേരം മുറിവാഴം കൂടും പോലെ.... നിഴലേ നിഴലേ നീ വിരലാലേ വെറുതേ ഒരു തരി വരയാതിനിയും നോവടയാളം പുലരാനാവാതോരോ വേനൽ രാവും ഇരുളും വാനിൽ ചായുന്നില്ലേ താനേ ഇളമഞ്ഞേ നീയില്ലെങ്കിൽ നനവല്ലേ രാവിൻ കണ്ണിൽ ഒരു വാക്കിൻ നോവിൽ ചേരും മറുവാക്കായ് തീരാ മൗനം....
Song information
Music: ബിനേഷ് മണി
Lyricist: ജോ പോൾ
Singer: വിജയ് യേശുദാസ്
Film/album: ലാൽ ജോസ്
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: ലാൽ ജോസ്
- Composer: ബിനേഷ് മണി
- Lyricist: ജോ പോൾ